Job Vacancy: മുട്ടത്തറ എഞ്ചിനീയറിംഗ് കോളജിൽ നിരവധി ഒഴിവുകളിൽ നിയമനം
തിരുവനന്തപുരം ജില്ലയിൽ ജോലിക്ക് താൽപര്യമുണ്ടോ? എന്നാൽ ഈ തസ്തികകൾ ഒന്ന് നോക്കിക്കോളൂ...
)
തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ. നിയമനം നടത്തുന്നത് പ്യൂൺ, ഇലക്ട്രീഷ്യൻ കം പ്ലംബർ, സ്വീപ്പർ, ലാബ് അറ്റൻഡർ, സെക്യൂരിറ്റി ഗാർഡ്, ഓവർ സിയർ എന്നീ തസ്തികയിലേക്കാണ്.
അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ആകാം. ഒക്ടോബർ 27 നാണ് അഭിമുഖം നടത്തുന്നത്. തസ്തികകളിലെ ഒഴിവുകളും യോഗ്യതകളും അറിയാം...
പ്യൂൺ തസ്തികയിലേക്ക് വേണ്ട യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം ഒപ്പം ഇരുചക്രവാഹനം ഓടിക്കാൻ അറിയണം എന്നിവയാണ്.
സ്വീപ്പർ തസ്തികയിലേക്കുള്ള യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം ഒപ്പം മലയാളം എഴുതാനും വായിക്കാനും അറിയണം.
ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികയിലേക്കുള്ള യോഗ്യത SSLC, ITI (ഇലക്ട്രീഷ്യൻ ട്രേഡിൽ), KSEB നൽകുന്ന വയർമാൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ പൈസൻസ് എന്നിവ വേണം. ഒപ്പം പ്ലംബിങ് ജോലിയിലും പരിചയം വേണം
ലാബ് അറ്റൻഡർ (ഫിസിക്സ്, കെമിസ്ട്രി) തസ്തികയിലേക്ക് വേണ്ട യോഗ്യത പ്ലസ് ടു/പ്രീഡിഗ്രി അയൺസ് ഗ്രൂപ്പിൽ പാസായിരിക്കണം.
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം ഒപ്പം കായികക്ഷമത ആവശ്യമാണ്. ഈ തസ്തികയിലേക്ക് വിമുക്തഭടന്മാർക്ക് മുൻഗണന
ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ITI അല്ലെങ്കിൽ പോളിടെക്നിക് ഡിപ്ലോമ എന്നിവ വേണം. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന.
ഈ തസ്തികകളിലേക്കുള്ള പ്രായപരിധി പൊതുവിഭാഗത്തിൽ 18-50 വയസാണ്.
എന്നാൽ സർവീസിലുള്ളവർക്ക് പരമാവധി 64 വയസാണ് പ്രായപരിധി.
അപേക്ഷിക്കേണ്ട രീതിയും ഇന്റർവ്യൂ തീയതിയും
ഈ തസ്തികയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർ ഒക്ടോബർ 27 ന് രാവിലെ 10:30 ന് മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ട് ഹാജരാകണം. ഹാജരാകുമ്പോൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, അഡ്രസ് എന്നിവയുടെ ശരിക്കുള്ള സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടാകണം. കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കോളേജിന്റെ വിലാസം താഴെ കൊടുക്കുന്നു
കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ,
സെന്റ് സെബാസ്റ്റ്യൻ ചർച്ച റോഡ്,
വള്ളക്കടവ് (PO), തിരുവനന്തപുരം-695008
വാക് ഇൻ ഇന്റർവ്യൂവിന്റെ സമയം
സ്വീപ്പർ: 10:30 am മുതൽ 11:30 വരെ
ലാബ് അറ്റൻഡർ: 11:30 AM മുതൽ 12:30 വരെ
ഉച്ചയ്ക്ക് 1:30 മുതൽ 2 മണിവരെ ഇടവേള ആയിരിക്കും
പ്യൂൺ: ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ
ഇലക്ട്രീഷ്യൻ കം പ്ലംബർ: 3 മുതൽ 4 മണി വരെ
സെക്യൂരിറ്റി ഗാർഡ്: 4 മുതൽ 5 വരെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)

)
)
)
)
)
)