
ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.
&imwidth=640&imheight=360)
ചെന്നൈ: ഐ.പി.എൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ നിയമിച്ചു. 18 വർഷത്തോളം സി.എസ്.കെയുടെ പരിശീലകസ്ഥാനത്ത് തുടർന്നിരുന്ന മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് സഹീർ ഖാന്റെ നിയമനം. സി.എസ്.കെ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. 2008-ൽ ഐ.പി.എൽ തുടക്കത്തിൽ ടീമിനെ പരിശീലിപ്പിച്ച കെപ്ലർ വെസിൽസ്, ഈ വർഷം ജൂലൈയിൽ സ്ഥാനമൊഴിഞ്ഞ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരുടെ പിൻഗാമിയായാണ് സഹീർ ഖാൻ മഞ്ഞപ്പടയുടെ പരിശീലക കുപ്പായമണിയുന്നത്. ഐ.പി.എല്ലിൽ മികച്ച പരിശീലന അനുഭവ സമ്പത്തോടെയാണ് സഹീർ ഖാൻ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തുന്നത്. 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ആയും ഗ്ലോബൽ ഡെവലപ്‌മെന്റ് ഹെഡായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2025 സീസണിൽ ലക്നൗ സൂപ്പർ ജെയ്‌ന്റ്‌സിന്റെ ടീം മെന്റർ സഹീർ ഖാൻ ആയിരുന്നു. സഹീർ ഖാന്റെ മികച്ച പാരമ്പര്യവും യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള മികവും ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് സി.എസ്.കെ ഫ്രാഞ്ചൈസി ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി. ഫ്രാഞ്ചൈസിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ സഹീറിന്റെ അനുഭവസമ്പത്തിനും മാർഗനിർദ്ദേശങ്ങൾക്കും സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ സെപ്റ്റംബർ 25ന് തുടങ്ങും. ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും തമ്മിലായിരിക്കും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം നടക്കുക. ഇത്തവണ മത്സരങ്ങളുടെ എണ്ണം 35 ആയി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 33 ആയിരുന്നു. സെമി മത്സരങ്ങൾ ഹോം, എവേ എന്നിങ്ങനെ രണ്ട് പാദങ്ങളിലായിട്ടാകും മത്സരങ്ങൾ നടക്കുക. ലീഗ് മത്സരങ്ങളിൽ എക്‌സ്ട്രാ ടൈം കാണില്ല. 90 മിനിറ്റിൽ മത്സരം സമനിലയിൽ അവസാനിച്ചാൽ അതിന്റെ ഫലം നിശ്ചയിക്കുക പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരിക്കും. 90 മിനിറ്റിൽ ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിക്കുന്നവർക്ക് രണ്ട് പോയിന്റാണ് ലഭിക്കുക. തോൽക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. അതേസമയം നോക്കൗട്ട് മത്സരങ്ങൾ 90 മിനിറ്റിൽ സമനിലയിൽ എത്തിയാൽ പിന്നെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാൽറ്റിയും നടത്തിയാകും ഫലം നിശ്ചയിക്കുക. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനായി 'സൂപ്പർ ലീഗ് കേരള ഷീൽഡ്' എന്ന പേരിൽ പുതിയൊരു ട്രോഫി ഇത്തവണ സമ്മാനിക്കും. ഇത് ലീഗ് മത്സരങ്ങൾക്ക് കൂടുതൽ വീറും ആവേശവും പകരുമെന്ന് ലീഗ് മാനേജിങ് ഡയറക്ടർ ഫിറോസ് മീരാൻ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പട്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ ആൾക്കൂട്ട ആക്രമണവും അതിക്രമവും നടന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ജാമുയിയിൽ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും അക്രമാസക്തരായ ഒരുസംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. ഈ പുരുഷന്മാർക്ക് ഇങ്ങനെ പെരുമാറാൻ ആരാണ് അവകാശം നൽകിയതെന്ന് ചോദിച്ച രാഹുൽ ഗാന്ധി, സംഭവം പുരുഷാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ പോലീസ് എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. പ്രമുഖ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ സംവിധായകനായുള്ള അരങ്ങേറ്റം. ദേശീയ പുരസ്‌കാര ജേതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്റെ നിർമ്മാണ സംരംഭവും കൈകോർക്കുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായകനാകുന്നത്. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. 'മാർക്കോ'യ്ക്ക് ശേഷം പാൻ-ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിത്. 'ഓംകാര', 'സ്പെഷ്യൽ 26', 'പ്യാർ കാ പഞ്ച്നാമ', 'റെയ്ഡ്', 'ഷൈത്താൻ', 'ദൃശ്യം' ഫ്രാഞ്ചൈസി ഉൾപ്പെടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അമ്പതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പനോരമ സ്റ്റുഡിയോസ് നിർമ്മിച്ച് അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' വൻ വിജയമായിരുന്നു. അഭിഷേക് പഥക് നിർമ്മിച്ച് സംവിധാനം ചെയ്യുന്ന 'ദൃശ്യം: ദി കൺക്ലൂഷൻ' ഒക്ടോബർ രണ്ടിന് റിലീസിനായി ഒരുങ്ങുകയാണ്. ഈ പ്രമുഖ നിർമ്മാണ പങ്കാളികളുമായി ചേർന്നാണ് ഉണ്ണി മുകുന്ദൻ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. "ഉണ്ണി മുകുന്ദനുമായും അദ്ദേഹത്തിന്‍റെ നിർമ്മാണ കമ്പനിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ശക്തനായ ഒരു പാൻ-ഇന്ത്യൻ താരമാണ് ഉണ്ണി. തന്‍റെ 50-ാമത് ചിത്രത്തിൽ രചയിതാവായും സംവിധായകനായും അദ്ദേഹം അരങ്ങേറുന്നത് ഈ കൂട്ടുകെട്ടിന് മാറ്റുകൂട്ടുന്നു. ഈ സിനിമയുടെ പ്രമേയത്തിലും ഉണ്ണിയുടെ ക്രിയേറ്റീവ് എനർജിയിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.", സിനിമയെക്കുറിച്ച് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. "എന്‍റെ 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്‍റെയും സംവിധായകന്‍റെയും കുപ്പായമണിയുന്നത് അതിന് കൂടുതൽ അർത്ഥം നൽകുന്നു. സ്വന്തം ശൈലിയിൽ കഥകൾ പറയണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടേയും പനോരമ സ്റ്റുഡിയോസിന്‍റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും ഈ സിനിമയ്ക്ക് വലിയ കരുത്ത പകരും. ഭാഷാതിർത്തികൾക്കപ്പുറം ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.", ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അടുക്കളയിലെ ചില ജോലികൾ നമുക്ക് വളരെ എളുപ്പമായിരിക്കും. എന്നാൽ ചിലത് അത്രയേറെ മുഷിപ്പിക്കുന്നതും. അതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത് ചില സാധനങ്ങളുടെ തൊലി കളയുക എന്നതാണ്. ഉദാഹരണത്തിന് വെളുത്തുള്ളി പോലുള്ളവയുടെ തൊലി അടർത്തി മാറ്റുന്നത് അൽപം മുഷിച്ചിലുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് ഇഞ്ചിയും. ഇഞ്ചിയുടെ തോൽ കളഞ്ഞെടുക്കുക എന്ന് പറയുന്നതും ചെറിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കത്തിയോ പീലറോ ഉപയോഗിച്ച് ഇഞ്ചി ചെത്തുമ്പോൾ തോലിനൊപ്പം നല്ലൊരു ഭാഗം ഇഞ്ചിയും കൂടെ ചിലപ്പോൾ അതിനൊപ്പം പോയേക്കാം.എന്നാൽ, വളരെ എളുപ്പത്തിലും ഇഞ്ചി കളയാതെ തൊലി മാറ്റാൻ അടുക്കളയിലെ ഒരു ചെറിയ സ്പൂൺ മാത്രം മതിയാകും എന്ന് അറിയാമോ? കത്തി ഉപയോഗിക്കുന്നതിന് പകരം ഒരു സ്പൂണിന്റെ അഗ്രം ഉപയോഗിച്ച് ഇഞ്ചിയുടെ തോലിൽ അമർത്തി ഉരച്ചാൽ അതിന്റെ തൊലി വളരെ എളുപ്പത്തിൽ പോകുന്നത് കാണാൻ സാധിക്കും. ഇഞ്ചിയുടെ വളവുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും സ്പൂൺ ഉപയോഗിച്ച് കൃത്യമായി തോൽ കളയാൻ സാധിക്കും. ഈ രീതി ഉപയോഗിക്കുമ്പോൾ ഇഞ്ചി വെറുതെ നഷ്ടമായി പോകില്ല എന്ന് മാത്രമല്ല, സമയലാഭവും സുരക്ഷിതത്വവും ഉറപ്പാക്കാനാകും. ഇഞ്ചിയുടെ നേർത്ത തൊലിക്ക് തൊട്ടടിയിലാണ് അതിന് പ്രകൃതിദത്തമായ മണവും ഗുണവും നൽകുന്ന അരോമാറ്റിക് എണ്ണകൾ അടങ്ങിയിട്ടുള്ളത്. കത്തി ഉപയോഗിച്ച് തൊലി കളയാൻ ശ്രമിക്കുമ്പോൾ ഈ ഭാഗവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സ്പൂണിന്റെ വളഞ്ഞ അഗ്രം ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തോൽ മാത്രമായി ഇഞ്ചിയിൽ നിന്ന് വേർപ്പെടും. അങ്ങനെ ഇഞ്ചി പാഴാതാതിരിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തെലുങ്ക് സൂപ്പർ താരം നാനി നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം 'ബ്ലഡി റോമിയോ' അണിയറയിൽ ഒരുങ്ങുന്നു. സുജീത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ ഒരു ഗാങ്സ്റ്റർ റോളിലാണ് നാനി എത്തുന്നതെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിലെത്തുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. തെലുങ്ക് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. വലിയ ബജറ്റിൽ നിർമ്മിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നാനിക്ക് തുല്യപ്രാധാന്യമുള്ള ശക്തമായ പ്രതിനായക വേഷത്തിൽ തന്നെ പൃഥ്വിരാജ് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'സലാർ' എന്ന ചിത്രത്തിലെ വരദരാജ മന്നാർ എന്ന കഥാപാത്രത്തിന് ശേഷം പൃഥ്വിരാജ് തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണിത്. വെങ്കട്ട് ബോയനപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അന്തിമഘട്ടത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ ശരിയായി വന്നാൽ നാനിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബ്ലഡി റോമിയോയ്ക്കുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ തന്നെ അവശ്യ ഇടപാടുകൾ പൂർത്തിയാക്കാനാണ് എസ്.ബി.ഐ നിർദ്ദേശിക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ സെപ്റ്റംബർ 11നും സംഘടനകളുടെ സമരം നടത്തിയിരുന്നു. നീണ്ട 5 ദിവസം ബാങ്ക് അവധി! ബാങ്ക് പണിമുടക്കിന്റെ രണ്ടാം ഘട്ടം 28, 29, 30 തീയതികളിലാണ് നടക്കുന്നത്. 26-ാം തീയതി നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം തടസ്സപ്പെടും. ഈ ആഴ്ച സെപ്റ്റംബർ 25 വെള്ളിയാഴ്ചയായിരിക്കും അവസാന പ്രവൃത്തിദിനം. അതുകൊണ്ട് തന്നെ അവശ്യ ഇടപാടുകൾ അതിനുള്ളിൽ പൂർത്തിയാണം. അതേസമയം, പണിമുടക്ക് ദിവസങ്ങളിലും അവശ്യ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പണമിടപാടുകൾക്കായി എ.ടി.എം, ഇന്റർനെറ്റ് ബാങ്കിങ്, യോനോ (YONO), യു.പി.ഐ (UPI) സൗകര്യങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാം. ആഴ്ചയിൽ 5 പ്രവൃത്തിദിനം എന്ന ആവശ്യമുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. 2024-ൽ ഐ.ബി.എ അംഗീകരിച്ച ഈ വിഷയം കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു. ഒക്ടോബർ 15-ന് ലേബർ കമ്മീഷണറുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം നീണ്ട ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് രാജ്യത്തെ ധനകാര്യ മേഖലയെയും ബാങ്കിങ് സംവിധാനങ്ങളെയും ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പൊതുമേഖലാ-ഗ്രാമീണ ബാങ്കുകളുടെ സി.ഇ.ഒമാർ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം കേന്ദ്ര ധനമന്ത്രാലയം വിളിച്ചുചേർത്തു. പണിമുടക്ക് ദിവസങ്ങളിലും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ബാങ്കുകളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഏഴ് ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നേരത്തേ മൂന്ന് ജില്ലകളിൽ (കോട്ടയം, ഇടുക്കി, എറണാകുളം) ജില്ലകളില്‍ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. സെപ്റ്റംബർ 24ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യത വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതചുഴി, ന്യൂനമർദ്ദമായി മാറി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കൻ ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്നു. തുടർന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി സെപ്റ്റംബർ 21-ന് മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂന മർദ്ദമായും സെപ്റ്റംബർ 22-ന് മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറൻ, സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ 21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ 21/09/2026 രാത്രി 08.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ എസ്.യു.വി വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.എം. ഷാജി. മന്ത്രി ആയപ്പോൾ പെട്ടെന്ന് റേഞ്ച് റോവർ വാഹനം ഉപയോഗിച്ച് തുടങ്ങിയ ഒന്നല്ല, വർഷങ്ങളായി താൻ ഇടയ്ക്കിടെ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷക്കാലം താൻ യാതൊരു അധികാരസ്ഥാനങ്ങളിലും ഇല്ലാതിരുന്നപ്പോഴും ഈ വാഹനം നിരന്തരം ഉപയോഗിച്ചിരുന്നു. നല്ല സൗഹൃദങ്ങളുള്ള വ്യക്തി എന്ന നിലയിൽ, ആവശ്യമായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?! സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ "ഫേമസ്" ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം. എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്, യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാൻ ഉപയോഗിച്ചോളാം. മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യർത്ഥന എന്തെന്നാൽ, നിങ്ങൾ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങൾ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല. പകരം, എന്നെ ഭക്ഷണം തന്നു സ്നേഹിക്കുന്ന, താമസിക്കാൻ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങൾ, ആ സൗഹൃദങ്ങളുടെ പേരിൽ ഈ ഭരണ സംവിധാനത്തിൽ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങൾ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാൽ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം. ഇനി ഞാൻ തന്നെ അത്തരം സൗഹൃദങ്ങൾക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടാൽ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം. പിന്നെ സി പി എം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം "അഭ്യൂദയ കാംക്ഷി" കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല!! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്. ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും. തടയാൻ എന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ജ്യോതിഷത്തിൽ ഗ്രഹ സംക്രമണങ്ങൾക്കും സംയോജനങ്ങൾക്കും വലിയ പ്രധാന്യമുണ്ട്. 12 രാശികളിലും ഇവയുടെ സ്വാധീനമുണ്ടാകാറുണ്ട്. സെപ്റ്റംബർ അവസാനത്തോടെ അപൂർവ്വവും ശുഭകരവുമായ ഗ്രഹ സംയോജനം സംഭവിക്കാൻ പോകുകയാണ്. സെപ്റ്റംബർ 26ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുടെ ദാതാവായ ശുക്രൻ നിലവിൽ ഇതേ രാശിയിലാണ് സഞ്ചരിക്കുന്നത്. തുലാം രാശിയിൽ ബുധനും ശുക്രനും ചേരുമ്പോൾ അവിടെ ശുഭകരമായ ലക്ഷ്മീനാരായണ യോഗം രൂപം കൊള്ളുകയാണ്. ഈ രണ്ട് രാശികളുടെയും സംയോജനം ചില രാശികൾക്ക് വളരെയധികം ശുഭകരമായിരിക്കും. ലക്ഷ്മീനാരായണ യോഗയുടെ സ്വാധീനം സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക മാത്രമല്ല, കരിയറിലും ബിസിനസ്സിലും അഭൂതപൂർവമായ നേട്ടം കൈവരിക്കാനുള്ള ഭാഗ്യവും നൽകുന്നു. നാല് രാശികൾക്കാണ് ഇത് ഗുണം ചെയ്യുക. ലക്ഷ്മി ദേവിയുടെയും വിഷ്ണുവിന്റെയും പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്ന ആ ഭാഗ്യ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.... ഇടവം - ബുധനും ശുക്രനും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ കരിയറിന് പുതിയ ദിശ നൽകും. ചിങ്ങം - ചിങ്ങം രാശിക്കാർക്ക്, ലക്ഷ്മി നാരായണ യോഗം കരിയർ, ബഹുമാനം, സാമൂഹിക സ്ഥാനം എന്നിവയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടും. ജോലി മാറ്റത്തിനും പുതിയ പദ്ധതി ആരംഭിക്കുന്നതിനും അനുകൂല സമയമാണ്. കന്നി - കന്നിരാശിക്കാർക്ക്, ഈ കാലയളവിൽ വൻ സാമ്പത്തിക നേട്ടമുണ്ടാകും. ബുദ്ധിപരമായ നീക്കങ്ങൾ ബിസിനസിലും മറ്റും നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും. മകരം - മകരം രാശിക്കാർക്ക് പുരോഗതിയുടെ നാളുകളാണ് ഇനി. ആഗ്രഹിച്ച ജോലി സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയെ ആണ് ഭർത്താവ് വിജയ പ്രേംകുമാർ മദ്യലഹരിയിൽ ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ ഭാര്യയെ ആക്രമിക്കുകയായിരുന്നു. സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഇവരുടെ കുടുംബത്തിൽ നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വിജയ പ്രേംകുമാറിന്റെ ആക്രമണത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവിൽ ആശുപത്രിയിൽ യുവതിയുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
ഹാംഗ്‌ഷൂ: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടയിൽ ഒന്നാമതെത്തി കൊണ്ട് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡ് ഇതിഹാസ താരം സുസി ബേറ്റ്സിനെ മറികടന്നാണ് സ്മൃതിയുടെ അപൂർവ്വ നേട്ടം. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. നിലവിൽ 4,765 റൺസാണ് സ്മൃതി നേടിയിരിക്കുന്നത്. 4,758 റൺസ് നേടിയ സുസി ബേറ്റ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്തായി. അന്താരാഷ്ട്ര തലത്തിൽ സ്മൃതി പുലർത്തുന്ന മികച്ച സ്ഥിരതയുടെയും ദീർഘകാല പ്രകടനത്തിന്റെയും തെളിവാണ് ഈ നേട്ടം. സമകാലിക ക്രിക്കറ്റിലെ വമ്പൻ താരങ്ങൾ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഹർമൻപ്രീത് നേടിയിട്ടുള്ളത് 4,287 റൺസാണ്. 4,282 റൺസുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു തൊട്ടുപിന്നിലുണ്ട്. 3,817 റൺസ് നേടിയ ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരം സോഫി ഡിവൈനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിന്റെ ചരിത്ര റെക്കോർഡ് തകർത്ത് സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിയായി മാറിയിരുന്നു. മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന നേട്ടമാണ് സ്മൃതിക്ക് സ്വന്തമായത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഹോങ്കോങ്ങിനെതിരെയായിരുന്നു മത്സരം. മിഥാലിയുടെ 10,868 റൺസ് എന്ന റെക്കോർഡാണ് സ്മൃതി മറികടന്നത്. കൂടാതെ ഹോങ്കോങ്ങിനെതിരെയുള്ള ഈ മത്സരത്തിൽ വനിതാ T20 ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സ്മൃതിക്ക് സ്വന്തമാണ്. 124 റൺസായിരുന്നു താരത്തിന്റെ സ്കോർ. 2024-ൽ ദാംബുള്ളയിൽ മലേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു നേടിയ 119 റൺസിന്റെ റെക്കോർഡാണ് സ്മൃതി മറികടന്നത്. ഹോങ്കോങ്ങിനെതിരെ നേടിയ 124 റൺസോടെ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന അപൂർവ്വ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഉൾപ്പെട്ടു. അന്താരാഷ്ട്ര T20യിൽ മൂന്നക്കം കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് സ്മൃതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വേദ ജ്യോതിഷത്തിൽ, ചൊവ്വയുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ അധിപനും ഊർജ്ജം, ധൈര്യം, വീര്യം എന്നിവയുടെ പ്രതീകവുമാണ് ചൊവ്വ. ചൊവ്വ ഇപ്പോൾ കർക്കടകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നവംബർ 12 വരെ ഇത് നീണ്ടുനിൽക്കും. 12 രാശികളിൽ ചില രാശികൾക്ക് ഇത് ഗുണവും ചിലർക്ക് ദോഷവും ചെയ്യും. മേടം - മേടം രാശിക്കാർ സ്വത്ത് വാങ്ങൽ, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കുടുംബ ബന്ധങ്ങളിൽ ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇടവം - ഇടവം രാശിക്കാർക്ക് ഇളയ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എന്നാൽ അവയെല്ലാം പരിഹരിച്ച് പിന്നീട് നേട്ടം കൈവരിക്കാനാകും. മിഥുനം - പ്രധാനപ്പെട്ട ജോലികൾക്ക് അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങൾ ആശങ്കയ്ക്ക് കാരണമാകും. തെറ്റായ തീരുമാനങ്ങൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകാൻ സാധ്യതയുണ്ട്. കർക്കിടകം - ചൊവ്വ കർക്കിടകം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം, ബന്ധങ്ങൾ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാം. മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് ജാഗ്രത വേണം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചിങ്ങം - അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമിത ചെലവുകളുണ്ടായേക്കും. ഇത് നിങ്ങളുടെ ബജറ്റിനെ ബാധിക്കും. കന്നി - ഈ രാശിയിൽ ജനിച്ചവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനാകും. തൊഴിൽ പുരോഗതിയുണ്ടാകും. തുലാം - സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാൽ ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദമുണ്ടാകും. താമസസ്ഥലമോ ജോലിസ്ഥലമോ മാറാൻ സാധ്യതയുണ്ട്. വൃശ്ചികം - ജോലികളിലുണ്ടാകുന്ന തടസ്സങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കണം. ധനു - ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. എതിരാളികളിൽ ജാഗ്രത വേണം. മകരം - പുതിയ ആളുകളുമായുള്ള ഇടപെടൽ കൂടും. പുതിയ ബിസിനസ് ബന്ധങ്ങളുണ്ടാകും. പുതിയ സംരംഭം ആരംഭിക്കുന്നതിനോ മൂലധനം നിക്ഷേപിക്കുന്നതിനോ അനുയോജ്യമായ സമയമാണിത്. കുംഭം - വിജയം കൈവരിക്കാനാകും. ദീർഘകാലമായി നിലനിൽക്കുന്ന ഒരു ആരോഗ്യപ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കും. പഴയ കടങ്ങളോ ബാധ്യതകളോ പരിഹരിക്കാനാകും. വീട്ടിലോ ജോലിസ്ഥലത്തോ മാറ്റങ്ങളുണ്ടാകും. മീനം - ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. പുരോഗതിക്കുള്ള സാധ്യത ഉണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ മറ്റ് ഉറപ്പുകളോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതിനാണ് മുൻ മന്ത്രിയിലേക്ക് അന്വേഷണം നീളുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അബ്ദുറഹ്മാന് ഉടൻ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ചട്ടങ്ങൾ ലംഘിച്ച് കലൂർ സ്റ്റേഡിയം വിട്ടുനൽകിയ സംഭവത്തിൽ ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും നിലവിൽ അന്വേഷണ നിഴലിലാണ്. കൂടാതെ, റിപ്പോർട്ടർ കമ്പനി നടത്തിയ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ തുടരും. പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. അതേസമയം, റിപ്പോർട്ടർ ചാനലിലെ പോലീസ് പരിശോധന ചട്ടലംഘനമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി എംഡിഎംഎ കേസിൽ മുഖ്യപ്രതികൾ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി. മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 10 കോടി രൂപയോളം വിപണി മൂല്യം വരുന്ന 13 കിലോഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ഒളിത്താവളങ്ങളിൽ എത്തിയാണ് ലഹരി മാഫിയ ശൃംഖലയിലെ മുഖ്യകണ്ണികളെ മലപ്പുറം പോലീസ് പിടികൂടിയത്. ബീഹാറിലെ ഭാഗൽപൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖല നിയന്ത്രിച്ചിരുന്ന പ്രധാനികളാണ് ഇവർ. പിടിയിലായ ചില പ്രതികൾ മുൻപും കൊലപാതകം, കവർച്ച, ലഹരിക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന 'കിങ് മേക്കർ' (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബീഹാറിലെ ഭാഗൽപൂരിൽ നിന്നും, തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവർക്കായി പത്തോളം സംസ്ഥാനങ്ങളിൽ പോലീസിന്റെ പ്രത്യേക സംഘം രഹസ്യ നിരീക്ഷണം നടത്തിയിരുന്നു. ഒടുവിൽ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളങ്ങൾ കണ്ടെത്തി പ്രതികളെ പിടികൂടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ബോക്സ് ഓഫീസിൽ 300 കോടിയും കടന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന വൻ വിജയ ചിത്രത്തിന് ശേഷം പുതിയ പ്രോജക്റ്റുമായി ഭാവന സ്റ്റുഡിയോസ്. ‘പിക്നിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.‘പ്രേമലു’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ തരംഗ ചിത്രങ്ങളുടെ സഹരചയിതാവായിരുന്ന കിരൺ ജോസിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ ജോസിയുടെ കന്നി സംവിധാന സംരംഭമാണിത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. ചിത്രം ഒരു ഫാമിലി ഫൺ എന്റർടെയ്‌നറായാണ് അണിയറയിൽ ഒരുങ്ങുന്നത്. കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രം 2027 ജനുവരി 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ‘പിക്‌നിക്കി’ൽ ഇന്ദ്രജിത് സുകുമാരനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുൺ വെയിലർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി എഫ് എക്സ്: എഗ്വൈറ്റ് വി എഫ് എക്സ്, ഡി ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: കുന്നമംഗലത്തെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ആസൂത്രിത നീക്കമാണെന്ന പരാതിയുമായി ഹോട്ടലുടമ. ഹോട്ടലിൽ എത്തിയ യുവാക്കൾ ആരും കാണാതെ ഭക്ഷണത്തിലേക്ക് വണ്ടിനെ ഇടുകയായിരുന്നുവെന്നാണ് ആരോപണം. വണ്ടിനെ ഇട്ട ശേഷം യുവാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പോലീസിലും അധികൃതർക്കും പരാതി നൽകുകയുമായിരുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ റഫീഖ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന് ആരോപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് റഫീഖ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാൽ നൂറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ സൽപ്പേരിന് ഇത് വലിയ ആഘാതമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക വിരുദ്ധരുടെ ഗുണ്ടായിസത്തിനെതിരെ കർശന നടപടി വേണമെന്നും യുവാക്കൾ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഹോട്ടൽ ഉടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി പരാതിക്കാരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് റഫീഖ് പോലീസിൽ പരാതി നൽകിയത്. ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന ആരോപണം ഉയർന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി അടച്ചുപൂട്ടിക്കുകയും ചെയ്തു. അതേസമയം, ഭക്ഷണത്തിൽ വണ്ട് കിടക്കുന്നതായി ആരോപിച്ച് യുവാക്കൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഹോട്ടലുടമ റഫീഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിച്ച മൂന്ന് യുവാക്കൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.