Jesus De Miguel: മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു; ഗുരുതര പരിക്കേറ്റ സ്പാനിഷ് താരം ജെസ്യൂസ് ഡി മിഗുവേൽ അന്തരിച്ചു
എതിർടീമിലെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ ജെസ്യൂസ് ഡി മിഗുവേൽ അന്തരിച്ചു.
)
മാഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷൻ മത്സരത്തിനിടെ എതിർടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സ്പാനിഷ് താരത്തിന് ദാരുണാന്ത്യം. സിഡി ടെനറിഫെ ക്ലബ്ബിന്റെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേലാണ് മരിച്ചത്. പ്രസ്താവനയിലൂടെയാണ് മിഗ്വേലിന്റെ മരണവിവരം ക്ലബ്ബ് അറിയിച്ചത്.
ടെനറിഫെ - അൻഡോറ മത്സരത്തിനിടെയാണ് ദുരന്തമുണ്ടായത്. പന്തിനുവേണ്ടിയുള്ള ശ്രമത്തിനിടയിൽ അൻഡോറ ഗോൾകീപ്പർ ജെസ്യൂസ് ഒവോനോയുമായി മിഗ്വേൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ഗ്രൗണ്ടിൽ വീണ താരത്തിന് കൂട്ടിയിടിക്ക് പിന്നാലെ ഹൃദയാഘാതം ഉണ്ടായതായാണ് സൂചന. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂട്ടിയിടിക്ക് പിന്നാലെ അൻഡോറ ഗോൾകീപ്പർ ഒവോനോയ്ക്ക് റെഡ് കാർഡ് നൽകി റഫറി പുറത്താക്കിയിരുന്നു. എന്നാൽ ദാരുണ സംഭവത്തെ തുടർന്ന് മത്സരം പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്. മിഗ്വേലിന്റെ അപ്രതീക്ഷിത വേർപാടിൽ ഇരു ക്ലബ്ബുകളും അതീവ ഞെട്ടൽ പ്രകടിപ്പിച്ചു. താരത്തിന്റെ മരണം ഫുട്ബോളിന് നികത്താനാകാത്ത നഷ്ടമാണെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബസ് വ്യക്തമാക്കി. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങളെല്ലാം മാറ്റിവെക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)