Makeup Artist Pandian Passes Away: പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർതാരങ്ങൾക്ക് മുഖമൊരുക്കിയ ആർട്ടിസ്റ്റ്
പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെ നിരവധി സൂപ്പർതാരങ്ങൾക്ക് വേഷപ്പകർച്ച നൽകിയ ആർട്ടിസ്റ്റാണ് പാണ്ഡ്യൻ.
)
ചെന്നൈ: ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രേംനസീർ, എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി വിവിധ തലമുറകളിലെ സൂപ്പർതാരങ്ങൾക്ക് കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി മുഖമൊരുക്കിയ വ്യക്തിയാണ് പാണ്ഡ്യൻ. 2001-ൽ പുറത്തിറങ്ങിയ 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ മികച്ച പ്രവർത്തനത്തിന് അദ്ദേഹത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവമാണ് പാണ്ഡ്യൻ പ്രവർത്തിച്ച അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്യാണം മുതൽ മേക്കപ്പ്മാനായെത്തിയത് പാണ്ഡ്യനായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ കുറച്ചുകാലം വിശ്രമത്തിലായിരുന്നു. പാണ്ഡ്യൻ സുഖം പ്രാപിക്കുന്നത് വരെ മനസ്സിനക്കരെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടി വെച്ചത് അന്ന് വലിയ വാർത്തയായിരുന്നു.
16ാം വയസിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 1968ലായിരുന്നു ഇത്. അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായിട്ടായിരുന്നു പാണ്ഡ്യൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കെ വി ഭാസ്കരൻ, എം ഒ ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. 1972 ൽ ജെ വില്യംസ് സംവിധാനം ചെയ്ത മദാലസയിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പമാൻ ആകുന്നത്. ലക്ഷ്മിയാണ് ഭാര്യ. മക്കൾ അനിത, തന്നുയ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)