iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Healthy Diet: രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്!

Utility

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവ്, ശരീരഭാരം വർധിക്കുന്നത് എന്നിവയ്ക്ക് കാരണമാകും.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്ന് നിരന്തരം കേൾക്കുന്ന കാര്യമാണ്. എന്നാൽ, അത്താഴം കഴിക്കുന്നതിന് കൃത്യമായ ഒരു സമയം ഉണ്ടോ? ഭക്ഷണ സമയത്തിന് ചില പ്രാധാന്യങ്ങളുണ്ട്. എന്നാൽ അത് മാത്രമല്ല പ്രധാന ഘടകം എന്നാണ് ഹൃദ്രോഗ വിദഗ്ധർ വ്യക്തമാക്കുന്നത്.

നമ്മുടെ ശരീരത്തിൻറെ സ്വാഭാവികമായ 24 മണിക്കൂർ ജൈവഘടികാരം (സർക്കാഡിയൻ റിഥം) ദഹനം, രക്തസമ്മർദ്ദം, ഹോർമോൺ പ്രവർത്തനം എന്നിവയെ സ്വാധീനിക്കും. രാത്രി വൈകി, പ്രത്യേകിച്ച് ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഈ പ്രക്രിയകളുടെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാം.

സമയക്രമമില്ലാത്തതോ രാത്രി വൈകിയുള്ളതോ ആയ ഭക്ഷണരീതികൾ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ, വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് മാത്രമാണ് ഹൃദ്രോഗങ്ങൾക്ക് നേരിട്ട് കാരണമാകുന്നതെന്ന് ഇതിന് അർഥമില്ല.

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലത്തോടൊപ്പം കൃത്യമല്ലാത്ത ഉറക്കം, വ്യായാമക്കുറവ്, കൊഴുപ്പേറിയ ഭക്ഷണങ്ങൾ എന്നിവയും സാധാരണയായി ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ അപൂർവമായി മാത്രം രാത്രിഭക്ഷണം വൈകി കഴിച്ചാൽ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഇത് പതിവാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സമീകൃതാഹാരം കഴിക്കുക, ഉറങ്ങുന്നതിന് തൊട്ടുമുൻപ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക എന്നിവ ശീലമാക്കണം. അതായത്, ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണെങ്കിലും എന്ത് കഴിക്കുന്നു, എത്ര അളവിൽ കഴിക്കുന്നു, ജീവിതശൈലി എന്നിവയാണ് കൂടുതൽ പ്രാധാന്യമുള്ളത്.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രാത്രികാലങ്ങളിൽ ശരീരം കൊഴുപ്പും പഞ്ചസാരയും കൈകാര്യം ചെയ്യുന്ന രീതിയെയും ദഹനത്തെയും ഉറക്കത്തിൻറെ ഗുണനിലവാരത്തെയും ബാധിച്ചേക്കാം. നേരത്തെ അത്താഴം കഴിക്കാൻ സാധിക്കാത്തവർ പ്രായോഗികമായ ചില മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ വരുത്തണം. ലഘുവായ ആഹാരം കഴിക്കാൻ ശ്രമിക്കുക, ഭക്ഷണം കഴിച്ച ശേഷം അൽപം നടക്കാൻ ശ്രമിക്കുക എന്നിവ വൈകി ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് ഒരുപരിധി വരെ തടയാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.