iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

SIR Row: ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഡൽഹിയിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം

National

മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കൾ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ആരംഭിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കായിരുന്നു നീങ്ങിയത്.

മാർച്ചിന്റെ മുൻനിരയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ ഉണ്ടായിരുന്നു. കൂടാതെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്-ഇടതുപക്ഷ എംപിമാരും സമരത്തിൽ അണി നിരന്നിരുന്നു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ വൈരം മാറ്റിവെച്ച് ഡിഎംകെ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായത് വലിയ രാഷ്ട്രീയ നേട്ടമാണെന്നാണ് വിലയിരുത്തുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണപ്രകാരം 13 ലക്ഷം ഇന്ത്യക്കാരെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി എന്നാണ്. മാത്രമല്ല ഒട്ടേറെ തിരഞ്ഞെടുപ്പുകൾ വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പ്രതിഷേധത്തിൽ ഇന്ത്യാ സഖ്യം ഉയർത്തുന്ന മുദ്രാവാക്യം എന്നത് ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നിനും തങ്ങൾ തയാറല്ലെന്നാണ്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യ സഖ്യത്തിലെ 150 ഓളം എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പ്രതിഷേധ വഴിയിൽ പോലീസ് ബാരിക്കേഡ് ഉയർത്തിയതോടെ പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവർ ബാരിക്കേഡിനു മുകളിൽ കയറിയത് പ്രതിഷേധക്കാർക്ക് ആവേശമാകുകയുമുണ്ടായി.

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെ കോൺഗ്രസ് ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന പേരിൽ രാജ്യവ്യാപക പ്രക്ഷോഭവും പ്രഖ്യാപിച്ചിരുന്നു. 6 സംസ്ഥാനങ്ങളിലായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 13 കോടി ആളുകളുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ സഹായിക്കുക എന്നതാണ് കോൺഗ്രസ് ലക്‌ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.