iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Harmanpreet Kaur: ഇന്ത്യൻ വനിതാ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ് ഹർമൻപ്രീത് കൗർ; വൈകാരിക കുറിപ്പുമായി താരം

Sports

ഏഷ്യൻ ഗെയിംസിലെ നേട്ടത്തിന് പിന്നാലെയാണ് ഹർമൻപ്രീത് കൌർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞു. എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം താരം ഒഴിഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ ചരിത്രപരമായ സ്വർണമെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ക്യാപ്റ്റൻ പദവി ഒഴിയുമെങ്കിലും ഒരു കളിക്കാരിയായി ടീമിൽ തുടർന്നും സേവനം അനുഷ്ഠിക്കുമെന്ന് ഹർമൻ വ്യക്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റൻസി കാലയളവിലെ ഓർമ്മകളും വികാരങ്ങളും പങ്കുവെച്ചുകൊണ്ടാണ് ഹർമൻപ്രീത് കൗർ വിടവാങ്ങൽ കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. "ഇന്ത്യൻ വനിതാ ക്രിക്കറ്റിനും ടീമിനുമായി എൻ്റെ സർവ്വവും ഞാൻ നൽകിയിട്ടുണ്ട്; എൻ്റെ വിയർപ്പും സമയവും പലപ്പോഴും വ്യക്തിപരമായ നേട്ടങ്ങളും അതിൽപ്പെടും. ടീമിൻ്റെ താല്പര്യങ്ങൾ മുൻനിർത്തി എൻ്റെ സ്വന്തം ആഗ്രഹങ്ങൾ പലപ്പോഴും മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്," എന്ന് താരം കുറിച്ചു.

കരിയറിലെ പ്രതിസന്ധികളെയും വിമർശനങ്ങളെയും അതിജീവിച്ച് രാജ്യത്തെ വിജയങ്ങളിലേക്ക് നയിക്കാനായതിന്റെ അഭിമാനം പങ്കുവെച്ചാണ് ഹർമൻപ്രീത് കൗർ വിടവാങ്ങുന്നത്. ഇന്ത്യൻ ടീം നിലവിൽ മികച്ച നിലയിലാണെന്നും, പുതിയ യുവതാരങ്ങൾക്ക് അവസരങ്ങൾ തുറന്നുകൊടുക്കാൻ അനുയോജ്യമായ സമയമാണിതെന്നും താരം ചൂണ്ടിക്കാട്ടി. പരിപൂർണ്ണ സമാധാനത്തോടെയാണ് നായകസ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിയ ഹർമൻപ്രീത്, ബിസിസിഐ, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവർക്ക് ഹൃദയംനിറഞ്ഞ നന്ദിയും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.