iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sabarimala Recruitment: ശബരിമലയിൽ നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം; 87 ഒഴിവുകൾ

Career

Sabarimala Recruitment: കോടിക്കണക്കിന് തീർത്ഥാടകർ എത്തുന്ന ഈ സമയത്ത് ഭക്തർക്കുള്ള സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം.

Sabarimala Job Vacancy: ശബരിമലയിൽ നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലേക്ക് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലാണ് നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്.

അപേക്ഷിക്കേണ്ടത് യോഗ്യതയുള്ള പുരുഷന്മാരാണ്. ഒഴിവുകൾ 87 എണ്ണമാണ് ഉള്ളത്. നിയമനം നടത്തുന്നത് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമനം പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായിട്ടുള്ള സെന്ററുകളിൽ ആണ്.

അപേക്ഷകന് വേണ്ട യോഗ്യത അംഗീകൃത കോളേജിൽ നിന്നും ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കോൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ വേണം. ഇത് കൂടാതെ മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുള്ളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ സി എൽ എസ സട്ടിഫിക്കറ്റ് ഉള്ളവർക്കും മുഗണനയുണ്ട്.

സർവീസ് കാലാവശി 2026 നവംബർ 14 മുതൽ 2027 ജനുവരി 21 വരെയാണ്. Contact No: 9961632380.


അപേക്ഷകർ ഒറിജണൽ സർട്ടിഫിക്കറ്റ് അതിന്റെ പകർപ്പ്, പ്രവൃത്തി പരിഹായ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കലക്ടറേറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പോപ് ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാക്കണം. ഇന്റർവ്യൂ ഒക്ടോബർ 8 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.