Asian Games 2026: 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌റാവത്തും
)
നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായി. ചില മത്സരങ്ങൾ ഇതിന് മുൻപ് തന്നെ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെ ഗെയിംസിന് ഇന്നാണ് തുടക്കമായത്. 43 കായിക ഇനങ്ങളാണ് 20-ാമത് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ചടങ്ങുകളോടെ ഏഷ്യൻ ഗെയിംസിന് ആരംഭമായത്. കൈക്കോ ടോഡ അവതരിപ്പിച്ച ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെയും ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
ചക്രവർത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയവർ പങ്കെടുത്തു. ഐച്ചി പ്രവിശ്യാ ഗവർണർ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്തു.
ഇന്ത്യൻ സംഘത്തിന്റെ മാർച്ച് പാസ്റ്റ് വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തുമാണ് നയിച്ചത്. ഇന്ത്യൻ സംഘത്തിൽ നിന്ന് 503 കായികതാരങ്ങളാണ് 36 ഇനങ്ങളിലായി മത്സരിക്കുന്നത്. ഒക്ടോബര്‍ 4-നാണ് ഏഷ്യന്‍ ഗെയിംസ് സമാപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)