Asian Games 2026: ഉദ്ഘാടനത്തിന് മുൻപ് കളം നിറഞ്ഞ് ഇന്ത്യ, ടെക്ക്ബോളിൽ മെഡൽ പ്രതീക്ഷയോടെ താരങ്ങൾ
)
ജപ്പാനിലെ ഐചി-നഗോയയിൽ ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യ ടെക്ബോളിലൂടെ (Teqball) ഏഷ്യൻ ഗെയിംസ് ആരംഭിക്കും. ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവ്സ്, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവരടങ്ങുന്ന ഡബിൾസ് ജോഡിയാണ് ടെക്ക്ബോളിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. 2024-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുള്ളവരാണ് ഡെക്ലാനും, മുഹമ്മദും.
സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30-ന് വിയറ്റ്നാമിന്റെ ട്രൂങ് ജിയാങ് ബാ, ആങ് ഖോവ ലെ ജോഡിക്കെതിരെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുക. തുടർന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1 മണിക്ക് ദക്ഷിണകൊറിയയുടെ ജുൻസൂക് ലീ, തബീൻ ലീ ജോഡിയെ നേരിടും.
എന്താണ് ടെക്ബോൾ?
ഹംഗറിയിൽ കണ്ടുപിടിച്ചതാണ് ടെക്ബോളെന്ന കായിക വിനോദം. ഫുട്ബോളും ടേബിൾ ടെന്നീസും സംയോജിപ്പിച്ചാണ് ടെക്ബോൾ കണ്ടുപിടിച്ചത്. ഫുട്ബോളിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കളി വളഞ്ഞ മേശപ്പുറത്താണ് കളിക്കുന്നത്. ഫ്രീസ്റ്റൈൽ ഫുട്ബോളും സെപക് തക്രായും (Sepak Takraw) ചേർന്ന് ടേബിൽ ടെന്നീസ് മാതൃകയിലാണ് മത്സരം നടക്കുക.
2026-ലെ ഏഷ്യൻ ഗെയിംസിൽ ടെക്ക്ബോൾ ആദ്യമായി അരങ്ങേറ്റം കുറിക്കുകയാണ്. സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കുന്ന മത്സരങ്ങളിൽ പുരുഷ-വനിതാ സിംഗ്ലിസ്, പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ അഞ്ച് മെഡൽ ഇനങ്ങളാണ് ഉള്ളത്. എല്ലാ ഇനങ്ങളും ഒരു റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടത്തോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കും. ഇതിൽ തോൽക്കുന്നവർക്കായി റിപെഷാജ് (repechage) വഴിയും അവസരമൊരുക്കിയിട്ടുണ്ട്.
എത്ര ഇന്ത്യക്കാർ മത്സരിക്കും?
ടെക്ബോളിൽ ആകെ മൂന്ന് ഇന്ത്യൻ അത്‌ലറ്റുകൾ മത്സരിക്കും. ഡബിൾസ് ജോഡിയായ ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവസിനും മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനും പുറമേ ക്വിംസി ഡിസൂസയും മത്സരിക്കും. മിക്സഡ് ഡബിൾസിൽ മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനൊപ്പം ക്വിംസി ഡിസൂസയും മത്സരിക്കും. വനിതാ സിംഗിൾസിലും ക്വിംസി ഡിസൂസ മത്സരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)