iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Security Breach In Ezhimala Naval Academy: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശുകാരൻ പിടിയിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ. അതീവ സുരക്ഷാ മേഖലയായിടത്തു നിന്നാണ് ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ഇയാൾ പിടിയിലാകുന്നത്.

ഇയാളുടെ വ്യാജ ആധാർ കാർഡിൽ ബിപ്ലബ്‌ സോറൻ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ബംഗാ​ൾ മുർഷി​ദാ​ബാ​ദ് പോ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇയാൾ എത്താൻ ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാ​ഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം പൊലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.

ഇത് മാത്രമല്ല കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നും വ്യാജ രേഖകളുമായി 5 ബംഗ്ലാദേശ് യുവതികളെയും കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇവർ അവിടെയുള്ള സ്പാ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.