Kochi Robbery Case: കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ സംഭവത്തിൽ ആറ് പ്രതികൾ അറസ്റ്റിൽ
)
കൊച്ചി: പാലാരിവട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിക്കുകയും പണവും സ്വർണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിലാണ് പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിയിലായ പ്രതികളുടെ പേരുവിവരങ്ങൾ നിലവിൽ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായവരിൽ അഞ്ച് പേർ കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ്. ആസൂത്രണത്തിൽ പങ്കാളിയായ ഒരാളും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ആക്രമണത്തിന് ഇരകളായവരും പ്രതികളിൽ രണ്ട് പേരും തമ്മിലുണ്ടായിരുന്ന ബിസിനസ് ബന്ധത്തിലെ സാമ്പത്തിക തർക്കങ്ങളാണ് ഈ അത്രിക്രമത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്കാര ജങ്ഷന് സമീപത്തുള്ള വാടകവീട്ടിൽ കവർച്ച നടന്നത്.
പുലർച്ചെ 12.30നും 1.15നും ഇടയിലാണ് ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി അകത്തുനിന്ന് വാതിലുകൾ പൂട്ടി താമസക്കാരെ മാരാകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിച്ച പ്രതികൾ അവരുടെ സ്വർണമാലയും കമ്മലുകളും കവർന്നു.
അസം നാഗാവ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പോലീസ് നടപടിയെടുത്തിരിക്കുന്നത്. 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപയുടെ നോട്ടുകൾ, ബാങ്ക് എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്ന നഷ്ടപ്പെട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു.
ആകെ 6.05 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മോഷണം പോയ എല്ലാ മൊബൈൽ ഫോണുകളും പണത്തിൻറെ ഒരു ഭാഗവും പോലീസ് കണ്ടെടുത്തു. പിടിയിലായവർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ബാക്കി മോഷണമുതൽ കണ്ടെത്താനും ഒളിവിലുള്ള പ്രതികൾക്കായും പോലീസ് അന്വേഷണം ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)