iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi

മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം!

കൊച്ചി: മദ്യലഹരിയിൽ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം. മരിച്ചത് മലയാറ്റൂർ സ്വദേശിയായ ദേവസിക്കുട്ടിയാണ്. 87 വയസായിരുന്നു.

സംഭവത്തിൽ കാലടി പോലീസ് മകൻ ഡേവിസിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരമാണ്. മദ്യപിച്ചെത്തിയ മകന്‍ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാന്‍ വന്ന പിതാവ് ദേവസിക്കുട്ടിയെ മകൻ പിടിച്ചു തള്ളുകയായിരുന്നു. വീഴുന്നതിനിടെ ദേവസിക്കുട്ടിയുടെ തല ഭിത്തിയില്‍ ഇടിക്കുകയും തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണമടഞ്ഞ ദേവസിക്കുട്ടി മലയാറ്റൂര്‍ പള്ളിയിലെ മുന്‍ കപ്യാര്‍ ആയിരുന്നു. നാട്ടുകാർ പറയുന്നതനുസരിച്ചു ഡേവിസ് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നത് പതിവായിരുന്നുവെന്നാണ്. സംഭവത്തില്‍ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവസിക്കുട്ടിയുടെ മൃതദേഹം നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഇന്ന് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് റിപ്പോർട്ട്.