Kitchen Hacks: ഗ്യാസ് ഉപയോഗം പരമാവധി കുറയ്ക്കാം; കുക്കിംഗ് ഗ്യാസ് ലാഭിക്കാൻ ചില കിച്ചൺ ടിപ്സ്
)
അടുക്കളകളിൽ ഏറ്റവും അത്യാവശ്യവും ഇന്ന് ഏറ്റവും അധികം ഡിമാൻഡ് ഉള്ളതുമായ ഒന്നാണ് കുക്കിംഗ് ഗ്യാസ് അഥവാ പാചകവാതകം. പല കാരണങ്ങളാൽ പാചകവാതകത്തിന്റെ വില കുതിക്കുകയാണ്. വിതരണത്തിലും പലപ്പോഴും തടസങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ കുക്കിംഗ് ഗ്യാസ് കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരു സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.
ഗ്യാസ് സ്റ്റൗ വാങ്ങിയ ശേഷം അത് വേണ്ട രീതിയിൽ വൃത്തിയായി സൂക്ഷിക്കാറില്ല പലരും. ബർണറുകളിൽ പൊടിയും എണ്ണമയവും അടിയുമ്പോൾ അത് ഗ്യാസിന്റെ സുഗമമായ പ്രവർത്തനത്തെ തടസപ്പെടുത്തും. ഇത് ഇന്ധന ഉപഭോഗം കൂട്ടും. ബർണറുകൾ കൃത്യമായി വൃത്തിയാക്കേണ്ടതും സ്റ്റൗ സർവീസ് ചെയ്യേണ്ടതും പ്രധാനമാണ്. ഇത് കാര്യക്ഷമത വർധിപ്പിക്കും. കൂടാതെ, പഴക്കമുള്ള റെഗുലേറ്ററുകളും മാറണം. പഴയത് ഉപയോഗിക്കുന്നത് ഗ്യാസ് പ്രഷർ കൂട്ടാൻ ഇടയാക്കും. ചോർച്ചയും അപകടങ്ങളും ഒഴിവാക്കാൻ ഗ്യാസ് പൈപ്പുകൾ കൃത്യമായി പരിശോധിക്കണം.
പാചകരീതികളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഗ്യാസ് ലാഭിക്കാൻ സഹായിക്കും. ഉദാഹരണത്തിന്, പാത്രങ്ങൾ മൂടിവെച്ച് പാചകം ചെയ്യുന്നത് ചൂട് പുറത്തുപോകുന്നത് തടയും. അതുകൊണ്ട് തന്നെ ഭക്ഷണം വേഗത്തിൽ വേവാൻ സഹായിക്കുകയും ചെയ്യും. അതിലൂടെ ഗ്യാസ് ഉപഭോഗം കുറയ്ക്കാനും സാധിക്കും.
അടുപ്പ് കത്തിച്ച ശേഷം പാചകത്തിന് വേണ്ടിയുള്ള സാധനങ്ങൾ ഒരുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ അരിയുന്നതും മസാലകൾ എടുക്കുന്നതുമൊക്കെ ഗ്യാസ് ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ ചെയ്ത് വെക്കുന്നതാണ് നല്ലത്. പാചകം തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാ ചേരുവകളും എടുത്ത് വയ്ക്കാൻ ശ്രദ്ധിക്കണം. കൂടാതെ, അരി, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവ പാചകം ചെയ്യുന്നതിന് മുൻപ് വെള്ളത്തിൽ കുതിർത്തു വെക്കുന്നത് വേഗത്തിൽ വേവാനും ഗ്യാസ് ലാഭിക്കാനും സഹായിക്കും.
ഗ്യാസ് ലാഭിക്കാനുള്ള മറ്റൊരു മികച്ച വഴിയാണ് പ്രഷർ കുക്കർ ഉപയോഗം. കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ വെന്തു കിട്ടും. ഒരേസമയം ഒന്നിലധികം വിഭവങ്ങൾ തയ്യാറാക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)