&imwidth=640&imheight=360)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹർജി നൽകിയത് അഭിഭാഷക കോടതിയില്‍ ഉറങ്ങുകയായിരുന്നോ എന്ന പരാമര്‍ശത്തിനെതിരെയായിരുന്നു. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടിബി മിനി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ സമയത്ത് പത്തു ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അര മണിക്കൂര്‍ മാത്രമായിരുന്നു അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നുവെന്നും. ജഡ്ജിയുടെ ഇത്തരത്തിലുള്ള പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഈ വർഷം ജനുവരി 12 നു ജഡ്ജി നടത്തിയ ഈ പരാമര്‍ശം കാരണം തന്റെ ജോലിക്ക് കളങ്കമുണ്ടായെന്നും വ്യാപകമായ സൈബര്‍ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വക്കേറ്റ് ടിബി മിനി ഹർജി നൽകിയത്. കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് നേരത്തെ ടിബി മിനി പരാതി നല്‍കിയെങ്കിലും ഈ അപേക്ഷയും എജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ടിബി മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസുള്ള കുട്ടികളിൽ മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കാലാനുസൃതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതായി മാറുകയാണ് പ്രായം എന്ന ഘടകം. ഇത് മൂലം പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ സാധിക്കാതെ വരുന്നു. വൈകാരികമായി നടപടികളെടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 23 വയസ്സിന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജുവനൈൽ കേസുകളിലെ പ്രായപരിധി കുറയ്ക്കണമെന്ന നിർദ്ദേശം കോടതി മുന്നോട്ട് വച്ചത്. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജി സമർപ്പിച്ചത്. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ബാറുകളിലും മറ്റും ഈ നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പ്രത്യേകം പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം പാങ്ങപ്പാറയിൽ 17-കാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം പരിഗണനയ്ക്ക് വന്ന വേളയിലും ഈ വിഷയം ഗൗരവമായി ചർച്ചയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നാളെ പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ കാലടി സർവകലാശാല നൽകിയ അപ്പീൽ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സസ്പെൻഷനിലായ 16 പേരിൽ 10 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ ബാക്കിയുണ്ടായിരുന്നത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസം പൂർത്തിയാവുകയാണ്. കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേർ മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മാപ്പെഴുതി നൽകി കീഴടങ്ങാൻ തയ്യാറല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. ഓഗസ്റ്റ് 23-ന് ക്യാമ്പസിൽ നടന്ന പ്രതിഷേധ സമരം അക്രമത്തിലേക്ക് കടന്നെന്നും വി.സിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയെന്നും അന്വേഷണ സമിതി സിൻഡിക്കേറ്റിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് നിലപാട് വ്യക്തമാക്കിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ചേരാനല്ലൂർ അപകടത്തിലെ പ്രതിയുടെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിനെതിരെ ജഡ്ജി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അത് പരിഗണിക്കവെയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഈ ഇത്തരവ്. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി പരിഗണിക്കവെ ജഡ്ജിയുടെ അറസ്റ്റ് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി അദ്ദേഹം ജുഡീഷ്യൽ ഓഫീസറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായല്ലോയെന്നും വിലയിരുത്തി. ഇതിനിടയിൽ ഇന്നലെ 4 മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് അഡീഷണൽ ജഡ്ജി പറഞ്ഞപ്പോൾ അതെന്തിനാണ് 4 മണിക്കൂർ ചോദ്യം ചെയ്തതതെന്നും കോടതി ചോദിച്ചു. ഒപ്പം ജഡ്ജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്നും കോടതി ചോദിച്ചു. അപകടസ്ഥലത്ത് ജഡ്ജി മണിക്കൂറുകളോളം ഉണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയെ അറിയിച്ചു. ഇന്നലെ ചോദ്യം ചെയ്തപ്പോൾ മകൻ വാഹനം എടുത്തുകൊണ്ടുപോയത് അറിഞ്ഞില്ലെന്നും പിതാവ് എന്ന നിലയിലാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്നും ജഡ്ജി പറഞ്ഞിരുന്നു. ജഡ്ജിയുടെ മുൻകൂർ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിർത്തു. കേസിൽ നീതി നടപ്പായില്ലെന്നും കേസിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഫലമാണ് കേസ് ഹൈക്കോടതിയിൽ എത്തിയതെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സിഎംആർഎൽ - എക്‌സാലോജിക് വിവാദത്തിൽ വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ തൈക്കണ്ടിയിൽ, മുൻ മന്ത്രിയും മരുമകനുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെയുള്ള അന്വേഷണമാണ് താൽക്കാലികമായി തടഞ്ഞത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെ പിണറായി വിജയനടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ.എം. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് ഇതിനുമുമ്പ് മെറിറ്റിലേക്ക് കടക്കാതെ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് പിണറായി അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീലുകൾ വിശദമായി കേൾക്കണമെന്ന് കഴിഞ്ഞാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി അപ്പീൽ പരിഗണിക്കുകയും സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും ഉണ്ടായത്. മുൻപ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജികൾ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് മെറിറ്റിലേക്ക് കടക്കാതെ തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് പിണറായി വിജയനടക്കമുള്ള ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീലുകൾ വിശദമായി കേൾക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന പിന്നാലെയാണ് ഇപ്പോൾ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി സ്റ്റേ ചെയ്തത്. നാല് അപ്പീലുകളും ഫയലിൽ സ്വീകരിക്കുന്നുവെന്നും അതിനാൽ അടുത്ത വാദം കേൾക്കുന്നത് വരെ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യുന്നുവെന്നുമായിരുന്നു കോടതി ഉത്തരവ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ എഫ്‌ഐആറിന്മേലുള്ള തുടർ അന്വേഷണം നിർത്തിവയ്ക്കുന്നതായും കോടതി വ്യക്തമാക്കി. പിണറായി അടക്കമുള്ള ഹർജിക്കാരെ കേൾക്കാതെയാണ് കേസിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരിഹരൻ വാദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനോട് പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും സർക്കാർ ആ ഉത്തരവിനെ മാനിക്കുകയായിരുന്നുവെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡി നൽകിയ കുറ്റകൃത്യങ്ങളുടെ രേഖകൾ പരിശോധിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും എ.ജി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: മാസപ്പടി ഹവാല ഇടപാട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ സ്വീകരിച്ച് പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ഹർജിക്കാർ ആവശ്യപ്പെട്ട അടിയന്തര സ്റ്റേ അപ്പീൽ ഹർജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസിൽ ഹൈക്കോടതിയിൽ പിണറായി വിജയന്റെ വാദങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കേസെടുക്കാൻ തക്കവണ്ണമുള്ള മതിയായ തെളിവുകളില്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, ഇപ്പോഴും അതേ നിലപാടിലാണ് സർക്കാരെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. കൂടാതെ, ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ വ്യക്തിയല്ലെന്നും സർക്കാർ ആരോപിച്ചു. അതേസമയം, പ്രതികളുടെ അപ്പീൽ ഹർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നും ഇ.ഡി കോടതിയിൽ ചോദ്യമുയർത്തി.
&imwidth=640&imheight=360)
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സർക്കാരിനോട് ഹൈക്കോടതി. എഫ്.ഐ.ആർ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി കോടതിയുടെ പരിഗണനയിലാണെന്നതിനാലോ സ്റ്റേ ഇല്ലാത്തതിനാലോ അന്വേഷണ നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നൽകാൻ പി.എസ്.സി ഇന്ന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ബോധപൂർവം മൂല്യനിർണ്ണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് പി.എസ്.സിയുടെ ശ്രമമെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും വിലയിരുത്തലുകളുണ്ട്. അതിനിടെ, പുനർമൂല്യനിർണ്ണയം നടത്തിയതോടെ റാങ്ക് പട്ടിക മാറിമറിയുകയും പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കുകാരനാവുകയും ചെയ്തു. പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പി.എസ്.സി അടിയന്തരമായി അഡ്വൈസ് മെമ്മോ അയച്ചിട്ടുമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന് പിവി അൻവറിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. രണ്ടാം തവണയാണ് ഹർജി തള്ളുന്നത്. 22.5 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ പി.വി. അൻവറിനെയും വിവിധ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കെഎഫ്‌സി വായ്പാ ക്രമക്കേടിലൂടെ 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. തുടർന്ന് ഇഡിയും അന്വേഷണം ശക്തമാക്കിയതോടെ അൻവർ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. വിജിലൻസ് എഫ്ഐആർ റദ്ദാക്കിയാൽ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിലും സമാന ആവശ്യവുമായി അൻവർ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. സംഭവത്തിൽ കഴിഞ്ഞ വർഷം ജൂലൈ 29-നാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് പി.വി. അൻവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽ മനാഫ് ഒന്നാം പ്രതിയും, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. പി.വി. അൻവർ നാലാം പ്രതിയായും, അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് അഞ്ചാം പ്രതിയായുമാണ് വിജിലൻസ് പ്രതിപ്പട്ടികയിലുള്ളത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. കേസിൽ രഹസ്യ വിചാരണവേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും തള്ളി. സമാന ആവശ്യം മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരസിച്ചതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ മുൻപ് നിശ്ചയിച്ച പ്രകാരം ഈ മാസം 15-ന് തന്നെ തുടങ്ങും. കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം നൽകാതെ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മഹാരാജാസ് കോളേജ് അടുത്തായതിനാൽ അവിടെനിന്നുള്ള വിദ്യാർത്ഥികളടക്കം കേസിന്റെ വിചാരണയിൽ കോടതിയിൽ എത്തുമെന്നും തങ്ങളുടെ ഫോട്ടോ മാധ്യമങ്ങളിൽ വരുന്നത് ഭാവിജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ രഹസ്യവിചാരണ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദങ്ങളെല്ലാം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇപ്പോൾ ഹൈക്കോടതിയും തള്ളി. വിചാരണ പരസ്യമായി ഒക്ടോബർ 15-ന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. 2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ വെച്ച് രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെടുന്നത്. കോളേജിലെ എസ്എഫ്ഐ (SFI) യൂണിറ്റ് അംഗമായ അഭിമന്യുവിനെ, പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് രാത്രിയിൽ ക്യാമ്പസിൽ വെച്ച് കുത്തിക്കൊന്നത്. കേസിൽ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 27 പേരെയാണ് പോലീസ് പ്രതിചേർത്തത്. ഇതിൽ 16 പേരാണ് നിലവിൽ വിചാരണ നേരിടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതന്റെ കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റിന്റെ കാപ്പാ തടങ്കൽ ഉത്തരവിനെതിരെയാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. കരുതൽ തടങ്കലിന് ആധാരമാക്കിയ രേഖകൾ പൂർണ്ണമായി നൽകിയില്ലെന്നും, പല പേജുകളും കാണാനില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വായിച്ചെടുക്കാൻ കഴിയാത്ത രേഖകൾ നൽകിയത് ചോദ്യം ചെയ്ത ഹർജിക്കാരി, കാപ്പാ ചുമത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു. തടങ്കലിന് ആധാരമാക്കിയ 7 കേസുകളിൽ പലതും രാഷ്ട്രീയ കൗണ്ടർ കേസുകളാണെന്നും, ഒത്തുതീർപ്പായ കേസിന്റെ വിവരങ്ങൾ അതോറിറ്റി തമസ്കരിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. തടങ്കൽ ഉത്തരവ് നടപ്പാക്കിയപ്പോൾ വിഷയം കൈകാര്യം ചെയ്ത മുൻ ഹൈക്കോടതി ഉത്തരവുകൾ അതോറിറ്റി പരിഗണിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കരുതൽ തടങ്കലിനെതിരെ നൽകിയ നിവേദനങ്ങൾ തീർപ്പാക്കുന്നതിൽ സർക്കാർ ബോധപൂർവ്വം കാലതാമസം വരുത്തിയ സാഹചര്യത്തിൽ സുഗതന്റെ തടങ്കൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് മോചിപ്പിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. വാദമുഖങ്ങൾ അംഗീകരിച്ചാണ് കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: സിനിമാ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി രൂപീകരിക്കേണ്ടി വരുമോ എന്ന വിമർശനവുമായി ഹൈക്കോടതി. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സിനിമാ സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് കോടതിയിലെത്തുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ മാറ്റിവെച്ചാണ് ഇവരുടെ വഴക്കുകൾ തീർക്കാൻ കോടതി സമയം ചെലവഴിക്കേണ്ടി വരുന്നതെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വിമർശിച്ചു. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ അൻസിബയ്ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി. നടി അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസിന് നിർദേശം നൽകിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മിപ്രിയ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ അൻസിബയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നുമാണ് അൻസിബയുടെ ആരോപണം. കൂടാതെ, സ്റ്റേഷനിൽ തന്നെ തടഞ്ഞുവെച്ച് നിർബന്ധിച്ച് മാപ്പെഴുതി വാങ്ങിയെന്നും അൻസിബ പരാതിപ്പെട്ടിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങൾ സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറാനാണ് നിർദ്ദേശം. ജസ്റ്റിസ് എ. ബദറുദീൻ ആണ് ഇ.ഡിക്ക് നിർദേശം നൽകിയത്. ഇ.ഡി നൽകിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നതിന് മുൻപായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, കേസ് ഈ മാസം 29-ലേക്ക് മാറ്റി. കെ.എം.ഷാജഹാൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്ന് കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. വീണ സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും, ഇവർക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നുമായിരുന്നു പോലീസ് മേധാവിക്ക് ഇഡി നൽകിയ വിവരങ്ങൾ. ഇത് മുൻനിർത്തിയാണ് കെഎം ഷാജഹാൻ ഹർജി നൽകിയത്. സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. ഹർജിക്കാരന്റെ ആവശ്യം ഇഡിയും അംഗീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പിഎംഎൽഎ നിയമം 66(2) പ്രകാരം ഇത്തരമൊരു വിവരം പൊലീസിന് കൈമാറിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുണ്ട്. അതുകൊണ്ട് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ മറ്റു മാർഗങ്ങളില്ലെന്നായിരുന്നു ഇഡിയുടെ വാദം. എഫ്ഐആറിന് മുമ്പ് സർക്കാരിന് അന്വേഷണം നടത്താമെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് അഡ്വക്കറ്റ് ജനറലും വാദിച്ചു. പൊതുതാൽപര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ പൊതുതാൽപര്യ ഹർജിയാണ് നൽകേണ്ടതെന്ന് സർക്കാർ പറഞ്ഞു. തുടർന്ന് വിഷയത്തിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: യുട്യൂബിലൂടെ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പുനഃപരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി. നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതി പുനഃപരിശോധിക്കാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ആണ് നിർദേശം നൽകിയത്. പരാതിയിൽ കേസെടുക്കാൻ തക്ക കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യക്തമായി വിലയിരുത്താനുമാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ, യുട്യൂബ് ചാനൽ ഉടമ എന്നിവർ ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അൻസിബ പരാതി. താൻ മദ്യപാനിയാണെന്നും രാത്രിയിൽ മുറിയിലേക്ക് ഒരാളെ വിളിച്ചുവരുത്തിയെന്നും അടക്കമുള്ള അശ്ലീല-അപകീർത്തികരമായ കാര്യങ്ങളാണ് ലക്ഷ്മിപ്രിയ വീഡിയോയിലൂടെ പ്രചരിപ്പിച്ചതെന്നും അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അൻസിബ സമർപ്പിച്ച ഹർജി മുൻപ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്എച്ച്ഒ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടിസ് അയച്ചിരുന്നു. യുട്യൂബ് വഴിയുള്ള അപവാദപ്രചാരണത്തിനെതിരെ പാലാരിവട്ടം പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കും മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് അൻസിബ ഹസൻ വ്യക്തമാക്കി. തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് കൃത്യമായ അന്വേഷണത്തിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് മജിസ്ട്രേറ്റ് കോടതിയോട് പരാതി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.