iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Masappadi Case: മാസപ്പടി ഹവാല കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേയില്ല, പിണറായിയടക്കമുള്ളവരുടെ അപ്പീലിൽ വിധി പറയാൻ മാറ്റി

Kochi

മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിച്ചില്ല.

കൊച്ചി: മാസപ്പടി ഹവാല ഇടപാട് കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ സ്വീകരിച്ച് പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ഹർജിക്കാർ ആവശ്യപ്പെട്ട അടിയന്തര സ്റ്റേ അപ്പീൽ ഹർജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത ശേഷം മാത്രമായിരിക്കും പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കി.
‌
അതേസമയം കേസിൽ ഹൈക്കോടതിയിൽ പിണറായി വിജയന്റെ വാദങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കേസെടുക്കാൻ തക്കവണ്ണമുള്ള മതിയായ തെളിവുകളില്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, ഇപ്പോഴും അതേ നിലപാടിലാണ് സർക്കാരെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി.

കൂടാതെ, ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ വ്യക്തിയല്ലെന്നും സർക്കാർ ആരോപിച്ചു. അതേസമയം, പ്രതികളുടെ അപ്പീൽ ഹർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നും ഇ.ഡി കോടതിയിൽ ചോദ്യമുയർത്തി.