KFC Loan Scam: കെഎഫ്‌സി വായ്പാ തട്ടിപ്പ്: വിജിലൻസ് കേസ് റദ്ദാക്കണമെന്ന പി.വി. അൻവറിന്റെ ഹർജി തള്ളി ഹൈക്കോടതി
വിജിലൻസ് കേസ് റദ്ദാക്കണമെന്ന പിവി അൻവറിൻറെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
)
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന് പിവി അൻവറിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. രണ്ടാം തവണയാണ് ഹർജി തള്ളുന്നത്. 22.5 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിൽ പി.വി. അൻവറിനെയും വിവിധ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
കെഎഫ്‌സി വായ്പാ ക്രമക്കേടിലൂടെ 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. തുടർന്ന് ഇഡിയും അന്വേഷണം ശക്തമാക്കിയതോടെ അൻവർ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. വിജിലൻസ് എഫ്ഐആർ റദ്ദാക്കിയാൽ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയതോടെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്റെ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിലും സമാന ആവശ്യവുമായി അൻവർ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.
സംഭവത്തിൽ കഴിഞ്ഞ വർഷം ജൂലൈ 29-നാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് പി.വി. അൻവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽ മനാഫ് ഒന്നാം പ്രതിയും, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. പി.വി. അൻവർ നാലാം പ്രതിയായും, അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് അഞ്ചാം പ്രതിയായുമാണ് വിജിലൻസ് പ്രതിപ്പട്ടികയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)