Kerala High Court: ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി
ജുവനൈൽ കേസുകളിലെ പ്രായപരിധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന നിർദ്ദേശവുമായി കേരള ഹൈക്കോടതി.
)
കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസാക്കുന്നത് പരിഗണിക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസുള്ള കുട്ടികളിൽ മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കാലാനുസൃതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതായി മാറുകയാണ് പ്രായം എന്ന ഘടകം. ഇത് മൂലം പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ സാധിക്കാതെ വരുന്നു. വൈകാരികമായി നടപടികളെടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
23 വയസ്സിന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ജുവനൈൽ കേസുകളിലെ പ്രായപരിധി കുറയ്ക്കണമെന്ന നിർദ്ദേശം കോടതി മുന്നോട്ട് വച്ചത്.
23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജി സമർപ്പിച്ചത്. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ബാറുകളിലും മറ്റും ഈ നിയമം വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പ്രത്യേകം പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം പാങ്ങപ്പാറയിൽ 17-കാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം പരിഗണനയ്ക്ക് വന്ന വേളയിലും ഈ വിഷയം ഗൗരവമായി ചർച്ചയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)