Fort Kochi Murder: മദ്യപിക്കാൻ പണം നൽകിയില്ല, മകൻ അമ്മയെ ചവിട്ടിക്കൊന്നു
മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി.
)
കൊച്ചി: ഫോർട്ട് കൊച്ചി അമരാവതിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു. മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് ലക്ഷ്മിയെ (78) മകൻ കണ്ണൻ (58) മർദിച്ചത്. കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഏഴിനായിരുന്നു കൊലപാതകം നടന്നത്. രാത്രി മദ്യപിച്ചെത്തിയ കണ്ണൻ വീണ്ടും മദ്യപിക്കാൻ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി പണം നൽകിയില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടർ സഹോദരന് നൽകിയതിലുള്ള വിരോധവും കണ്ണന് അമ്മയോട് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചോദ്യം ചെയ്താണ് പ്രതി അമ്മയെ മർദിച്ചത്.
ഗുരുതരമായ പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരതീയ ന്യായ സംഹിത (BNS) 2023 സെക്ഷൻ 103 (1) പ്രകാരം പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
അമ്മ ലക്ഷ്മിയോട് പ്രതി സ്ഥിരമായി പണം ആവശ്യപ്പെടുകയും പണം നൽകാത്തപ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ണന്റെ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലക്ഷ്മി ഭയന്നാണ് ജീവിച്ചിരുന്നതെന്നും നാട്ടുകാർ വ്യക്തമാക്കി. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ലക്ഷ്മി മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)