Muhammad Niyas Jauhari: 16-കാരിയെ പീഡിപ്പിച്ച വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റില്‍
ഹബീബിയ ഇസ്ലാമിക് അക്കാദമി ഡയറക്ടറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരി പോക്സോ കേസില്‍ അറസ്റ്റില്‍.
)
കൊല്ലം: 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രമുഖ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ഹബീബിയ ഇസ്ലാമിക് അക്കാദമി' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ് ജൗഹരി.
രോഗബാധിതയായ പെൺകുട്ടിയെ പ്രാർഥനയ്ക്കായി സ്ഥാപനത്തിൽ എത്തിച്ചത് പെൺകുട്ടിയുടെ ബന്ധുവാണ്. ചികിത്സയിലൂടെയും പ്രാർത്ഥനകളിലൂടെയും രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച പ്രതി പെൺകുട്ടിയ വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം തുടർന്നു. ഇയാളുടെ ഭീഷണിയെത്തുടർന്ന് കുട്ടി പീഡനവിവരം ആരെയും അറിയിച്ചില്ല.
കഴിഞ്ഞ ദിവസമാണ് 16-കാരി പീഡന വിവരം കുടുംബത്തെ അറിയിച്ചത് ഇവരാണ് പരാതി നൽകിയത്. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഇന്നലെ രാത്രി 'ഹബീബിയ ഇസ്ലാമിക് അക്കാദമി' എന്ന ഇയാളുടെ സ്ഥാപനത്തിൽ നിന്ന് മുഹമ്മദ് നിയാസ് ജൗഹരിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രഭാഷണ സ്ഥലങ്ങളിൽ നിന്ന് കുട്ടികളുടെയും ആളുകളുടെയും ഫോൺ നമ്പറുകൾ ശേഖരിക്കുകയും പിന്നീട് ചാറ്റിങ്ങിലൂടെ കുട്ടികളെ വലയിലാക്കുകയുമാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്ന് സമാനമായ രീതിയിൽ മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരം പുറത്തറിഞ്ഞപ്പോൾ പെൺകുട്ടിയെയും ആൺകുട്ടികളെയും ഫോണിൽ വിളിച്ചും വാട്സ്ആപ്പ് വഴിയും വോഴ്സ് സന്ദേശങ്ങൾ അയച്ച് പ്രതി ഭയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
യൂട്യൂബിൽ 2.55 ലക്ഷം സബ്സ്ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് നിയാസ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)