Kochi Metro Award: കൊച്ചി മെട്രോയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ
KMRL: മൾട്ടി-മോഡൽ ഇന്റഗ്രേഷൻ, സ്മാർട്ട് മൊബിലിറ്റി എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ കെഎംആർഎൽ ഏറ്റുവാങ്ങി.
)
കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്‍മാർട്ട് മൊബിലിറ്റിയിലും ദേശീയ പുരസ്‌കാരം സ്വന്തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മികച്ച മാതൃകയ്ക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭാവന നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്.
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഹാർബർ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സമാപന ചടങ്ങിൽ കെകെന്ദ്രമന്ത്രി മനോഹർ ലാൽ ഗട്ടറിൽ നിന്നാണ് അവാർഡുകൾ കൊച്ചി മെട്രോയുടെ ഡയറക്‌ടർമാരായ സഞ്ജയ് കുമാർ, ഡോ എം.പി. രാം നവാസ്, രവീന്ദ്ര കുമാർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ KMRL അഡീഷണൽ ജനറൽ മാനേജർ, ജോയിന്റ് ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു.
കൊച്ചി മെട്രോയ്ക്ക് മികച്ച മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്‌കാരവും നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്. യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗര ഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്‌കാരങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)