നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തൊപ്പിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
എറണാകുളം സിജെഎം കോടതിയിലാണ് ആലുവ റൂറൽ സൈബർ പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്
)
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തൊപ്പിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റം നിലനിൽക്കുമെന്നും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ റൂറൽ സൈബർ പോലീസാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചതിച്ചെന്നും തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിപിച്ചതെന്നും തൊപ്പി മൊഴി നൽകിയതായും വ്യക്തമാക്കിയിട്ടുണ്ട്.
തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. ഇതിനെ തുടർന്ന് കേസെടുത്തത് ആലുവ റൂറൽ പോലീസായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. തുടർന്ന് പോലീസ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ ഒളിവിൽ പോയ തൊപ്പിക്കെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ഇതിനിടയിലാണ് തൊപ്പി ചോദ്യം ചെയ്യലിന് ഹാജരായത്. പരാതി ലഭിച്ചതിന് പിന്നാലെ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)