Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി അഡീഷണൽ ജഡ്ജി
Cheranalloor Accident Updates: കേസിലെ രണ്ടാം പ്രതിയായ ജഡ്ജിയെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
)
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പതിനേഴുകാരന്റെ പിതാവായ ജഡ്ജി മുൻകൂർ ജാമ്യം തേടി. കേസിലെ രണ്ടാം പ്രതിയാണ് മുൻകൂർ ജാമ്യം നേടിയ ഈ അഡീഷണൽ ജില്ലാ ജഡ്ജി. ഹൈക്കോടതിയിലാണ് അദ്ദേഹം മുൻകൂർ ജ്യാമ്യാപേക്ഷ നൽകിയത്.
ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് കാറുടമയായ ജഡ്ജിക്കെതിരെ ഇന്നലെ കേസെടുത്തത്. വാഹനമോടിച്ച ആൾക്ക് പ്രായപൂർത്തിയായില്ല എന്നതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ജഡ്ജിയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ ജഡ്ജിയെ ആലുവ പോലീസ് ക്ലബിലേക്കും വിളിച്ചുവരുത്തി. ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയായ പതിനേഴുകാരൻ അമിതവേഗത്തിൽ കാർ ഓടിച്ചുകൊണ്ട് ചിത്രീകരിച്ച മൂന്നു വീഡിയോകളും കണ്ടെത്തിയിരുന്നു. ഇത് കേസിൽ നിർണായക തെളിവാകും.
ഇന്നും കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജഡ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലിസ് എന്നാണ് റിപ്പോർട്ട്. കേസ് വീണ്ടും കോടതി നാളെ പരിഗണിക്കും.
മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ പ്രായപൂർത്തിയാകാത്ത ആൾക്ക് വഹനം നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത് മൂന്നുവർഷം തടവും 25000 രൂപ പിഴയും ചുമത്തുന്ന വകുപ്പാണ്. ഈ കഴിഞ്ഞ ഞാറാഴ്ച പുലർച്ചെയോടെയാണ് എറണാകുളം ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ വച്ച് 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചു തട്ടുകടമ ഉടമയായ ജയകൃഷ്ണൻ മരിച്ചത്. നീതി വേണമെന്ന കുടുംബത്തിന്റെ ശക്തമായ ആവശ്യമാണ് കേസിൽ കടുത്ത നടപടികൾക്ക് കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)