Kochi Accident Case: ചേരാനല്ലൂര്‍ വാഹനാപകടം: 17 കാരന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്
Cheranalloor Accident Case: അപകടം നടന്ന സമയം മുതല്‍ മൂന്നുമണിക്കൂറോളം സംഭവസ്ഥലത്ത് ജഡ്ജി തങ്ങിയിരുന്നു.
)
കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രാക്കാരൻ ആഡംബരക്കാർ ഇടിച്ചു മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. കേസ് പരിഗണിക്കവെ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു അതിനെ തുടർന്നാണ് കൊച്ചി സിറ്റി സൈബർ പോലീസ് 18 പേർക്കെതിരെ കേസ് എടുത്തത്.
ജയബാലകൃഷ്ണന്റെ കുടുംബം പുതിയതായി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രതിയായ പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. അപകടം നടന്ന സമയം മുതൽ 3 മണിക്കൂർ സംഭവസ്ഥലത്ത് തങ്ങിയ ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഇടപെടൽ നടത്തിയെന്നുമാണ് കുടുംബം നൽകിയ അപ്രതിയിൽ ആരോപിക്കുന്നത്.
മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സ്പെഷ്യൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഈ പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ നിശാന്തിനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)