&imwidth=640&imheight=360)
തിരുവന്തപുരം: അമിതവേഗത്തിലെത്തിയ കാർ വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ മതിൽ പൊളിഞ്ഞതായിട്ടാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്റെ മുഭാഗം പൂർണമായും തകർന്നു. പരിക്കേറ്റത് കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ രണ്ടു സ്ത്രീകൾക്കാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ ഡ്രൈവറായിരുന്ന മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്നത് ഞായറാഴ്ച വൈകുന്നേരം 4:45 ഓടെ ഓൾ സെയ്ന്റ്‌സ് ശംഖുംമുഖം റോഡിൽ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ ടെക്നിക്കൽ ഏരിയയിലെ വളവിലാണ്. ഓൾ സെയ്ന്റിസിൽ നിന്ന് ശംഖുംമുഖത്തേക്കു വന്ന കാർ വളവിൽവെച്ച് നിയന്ത്രണംതെറ്റി വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയ്ക്കു സമീപത്തെ ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത് അതുവഴിവന്ന വാഹനയാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാസേനാംഗങ്ങളും പോലീസുമെത്തിയാണ്. ഇതേ മതിലിൽ കാറിടിച്ചു മതിൽ തകരുന്നത് ഇത് നാലാം തവണയാണ്. നേരത്തെ ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ വെട്ടുകാട് സ്വദേശി മരിച്ചിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചതായി റിപ്പോർട്ട്. അപകടം നടന്നത് പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോടിന് സമീപമാണ്. അപകടത്തെ തുടർന്ന് പൊള്ളലേറ്റ ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീന് മരിച്ചു. കൂട്ടിയിടിച്ചത് അററക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിലായിരുന്നു. അതിൽ മരിച്ചത് അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറാണ്. അയാളെ ആശുപതിയിൽ എത്തിക്കുന്നതിന് മുന്നേ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥി തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ആളിക്കത്തിയ തീ അയച്ചത് ഫയർഫോഴ്സ് എത്തിയാണ്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. അപകടം നടന്നത് ഇന്ന് പുലർച്ചെയാണ്. വീണ്ടും ജീവനെടുത്ത് കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്. ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.