iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kozhikode Bike Accident: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

Kozhikode

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും 2 പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ചത് അജയ്, ശ്രീരാഗ് എന്നിവരാണ്.

ഇവർക്കൊപ്പമുണ്ടായിരുന്ന ആനന്ദ് എന്ന സുഹൃത്തിന്റെ നില ഗുരുതമാണ് എന്നാണ് റിപ്പോർട്ട്. ആനന്ദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടം ഉണ്ടായത് ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടം.

കക്കയം റോഡിൽ നിന്നും ഏകരൂൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കായിരുന്നു അപകടത്തിപെട്ടത്. മൂന്നുപേരും ഒരു ബൈക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

അപകടത്തിന്റെ ശബദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് മൂവരെയും പുനരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. എങ്കിലും അതിൽ 2 പേരെ രക്ഷിക്കാനായില്ല.

മൂവരും കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ പോയി വരികയായിരുന്നു. അപകടത്തിൽ മരിച്ച ര രണ്ടുപേരും ഏകരൂരിലെ അമ്പിളി ലൈറ്റ്‌സ് ആൻഡ് സൗണ്ട്സിലെ ജീവനക്കാരാണ്.

ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

നിർത്തിയിട്ടിരുന്ന കാറിന്‌ തീപിടിച്ചു. ഉച്ചക്കട ജംക്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. സംഭവം നടന്നത് വിഴിഞ്ഞം ബാലരാമപുരം ടൂട്ടിൽ ഇന്നലെ രാത്രി 09:15 ഓടെയായിരുന്നു.

കാറിലുണ്ടായിരുന്ന യുവാക്കൾ പെട്ടെന്ന് ഇറങ്ങിയോടിയതിനാൽ ഒഴിവായത് വൻ ദുരന്തമായിരുന്നു. അപകടത്തിൽപെട്ടത് പനയറകുന്ന് സ്വദേശി മഹേഷ് ഓടിച്ചിരുന്ന കാറാണ്. യാത്രക്കിടെ കാറിൽ പെട്രോൾ തീർന്നതിനാൽ ഉച്ചക്കട ജംഗ്ഷനു സമീപം വാഹനം നിർത്തിയിടുകയായിരുന്നു.

ശേഷം കാറിലുണ്ടായിരുന്ന ഒരാൾ സമീപത്തെ പമ്പിൽ നിന്നും പെട്രോൾ വാങ്ങാൻ പോയിരുന്നു. ആ സമയത്താണ്‌ കാറിന്റെ മുൻഭാഗത്ത് നിന്നും തീയും പുകയും ഉയർന്നതും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നതും. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേനയും വിഴിഞ്ഞം പോലീസും ചേർന്നാണ് തീയണച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.