Palakkad Accident: വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു, മുപ്പതോളം പേർക്ക് പരിക്ക്
പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
)
പാലക്കാട്: വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം ദേശീയപാതയിലെ സർവീസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരും ലോറി ഡ്രൈവറുമടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണമ്പ്ര ഭാഗത്ത് നിന്ന് ടൗണിലേക്ക് പ്രവേശിക്കുകയായിരുന്ന ബസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)