iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kozhikode Accident: ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Kozhikode

Kozhikode Accident: ഇന്ന് പുലർച്ചെ ആയിരുന്നു അപകടം നടന്നത്.

കോഴിക്കോട്: ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. മരിച്ചത് പുതുപ്പാടി സ്വദേശി സുബൈർ ആണ്. അപകടം ഉണ്ടായത് ഇന്ന് പുലർച്ചയോടെ ആയിരുന്നു.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഒപ്പം നഴ്സിനും രോഗിക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ആംബുലൻസിന്റെ നിയന്ത്രണം വിടുകയൂം സമീപത്തുള്ള പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമുണ്ടായി.

മരിച്ച സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നിരുന്നു. തിരുവമ്പാടി ലിസി ആശുപത്രീയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ രോഗിയെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഓട്ടത്തിനിടയിലാണ് ആംബുലൻസ് അപകടത്തില്പെടുന്നത്.


രണ്ടു ദിവസം മുൻപ് കോഴിക്കോട് നടുവണ്ണൂരിൽ പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മുഹമ്മദ് ഷഹീന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് വച്ചായിരുന്നു അപകടമുണ്ടായത്.

മലപ്പുറത്ത് നിന്ന് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കറിയുമായ പോയ പിക്കപ്പ് വാനായിരുന്നു അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലെ കൈവരിയിൽ ഇടിച്ച് വാഹനം തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണ് എന്നാണ് റിപ്പോർട്ട്.

അപകടത്തെ തുടർന്ന് മുഹമ്മദ് ഷഹീൻ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷഹീനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.