Ind vs NZ 1st T20i: സഞ്ജുവിന്റെ അർദ്ധ സെഞ്ചറിയും നമൻ ധീറിന്റെ സിക്സറും! ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം
അവസാന നിമിഷം സിക്സറടിച്ച് ഇന്ത്യയെ വിജയിപ്പിച്ച് നമൻ ധീർ. ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റ് ജയം.
)
ക്രൈസ്റ്റ്ചർച്ച്: സഞ്ജു സാംസണിന്റെ അർധസെഞ്ചുറിയിലൂടെ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ആദ്യംജയം നേടി ഇന്ത്യ. നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടി ആദ്യ ജയം സ്വന്തമാക്കി. 33 പന്തിൽ നിന്ന് 67 റൺസാണ് ഓപ്പണറായ സഞ്ജു നേടിയത്. നാല് സിക്സുകളും എട്ട് ഫോറുകളുമാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
നമൻ ധീറിന്റെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായി. 15 പന്തിൽ 42 റൺസ് നേടി താരം പുറത്താകാതെനിന്നു. ശ്രേയസ് അയ്യർ (28 പന്തിൽ 42), അഭിഷേക് ശർമ (12 പന്തിൽ 29) എന്നിവരുടെ പ്രകടനവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്നിങ്സിലെ മൂന്നാം പന്തിൽ മാറ്റ് ഹെൻറിയുടെ പന്തിനെ ബൗണ്ടറി കടത്തി കൊണ്ടായിരുന്നു സഞ്ജു ആക്രമണം തുടങ്ങിയത്. ഇതേ ഓവറിൽ തന്നെ അഭിഷേക് സിക്സടിച്ചിരുന്നു. മൂന്നാം ഓവറിൽ ലോക്കി ഫെർഗൂസനെ നേരിട്ട സഞ്ജു തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടി. 23 പന്തുകളിൽ നിന്നാണ് സഞ്ജു അർധ സെഞ്ചറി തികച്ചത്. അഭിഷേക് പുറത്തായെങ്കിലും സഞ്ജുവുമായുള്ള കൂട്ടുകെട്ടിൽ പവർപ്ലേയിൽ 94 റൺസ് ഇന്ത്യക്ക് നേടാനായി.
ഇന്ത്യയുടെ സ്കോർ 115 ൽ എത്തി നിൽക്കെ മിച്ചൽ സാന്റ്നറുടെ പന്തിൽ ബോൾഡായാണ് സഞ്ജു ക്രീസ് വിടുന്നത്. തുടർന്ന് തിലക് വർമയും (ആറ്), ഇഷാൻ കിഷനും (ഒന്ന്) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ പ്രകടനത്തിൽ 17.2 ഓവറിൽ ഇന്ത്യ 200 കടന്നു. ആദം മിൽനെയുടെ പന്തിൽ മിച്ചൽ സാന്റ്നർ ക്യാച്ചെടുത്ത് ശ്രേയസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും പ്രഹരത്തിലായി.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസായിരുന്നു. ലാസ്റ്റ് ഓവറിലെ മാറ്റ് ഹെൻറിയുടെ ആദ്യ പന്ത് നിതീഷ് കുമാർ റെഡ്ഡി ബൗണ്ടറി കടത്തിയതോടെ വിജയലക്ഷ്യം അഞ്ചായി ചുരുങ്ങി. ഇതേ ഓവറിലെ നാലാം പന്തിൽ സിക്സർ തൂക്കികൊണ്ടാണ് നമൻ ധീർ ഇന്ത്യയ്ക്കായി വിജയം നേടിയത്. ന്യൂസീലൻഡിനായി മിച്ചൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ആദം മിൽനെയും ലോക്കി ഫെർഗൂസനും ഓരോ വിക്കറ്റുകളും നേടി.
പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ക്രൈസ്റ്റ് ചർച്ചിൽ വച്ച് നടക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)