iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Houthi Attack: സൗദിയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഹൂതി ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു

International

സൌദിയിൽ ഹൂതി ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സൌദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം. ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനും അരാംകോ എണ്ണപ്പാടത്തിനും നേരെയാണ് മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായത്.

ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച പുലർച്ചെയുമാണ് ഹൂതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇന്ത്യക്കാരനും ഉൾപ്പെടുന്നു.

രാത്രിയിൽ ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവള കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായതായും ഇതിൻറെ വ്യാപ്തി വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

അരാംകോ എണ്ണപ്പാടം ലക്ഷ്യമാക്കിയെത്തിയ ഡ്രോൺ സൌദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. എന്നാൽ ഡ്രോണിൻറെ അവശിഷ്ടങ്ങൾ പതിച്ച് വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്.

ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പേർ മരിക്കുകയും ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ആക്രമണശ്രമം പ്ലാൻിൻറെ പ്രവർത്തനങ്ങളെയോ എണ്ണ ഉത്പാദനത്തെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.