iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

iran attack us base: യു എസ് സൈനിക താവളങ്ങള്‍ അടിച്ച് തകർത്ത് ഇറാൻ

@ZeeMalayalam4d ago
#US Iran Conflict
Videos

hormuz : പശ്ചിമേഷ്യ പുകയുന്നു; ഹോർമൂസ് തുറക്കില്ല? ഗൾഫ് നിലപാടെന്ത്?

@ZeeMalayalam6d ago
#US Iran Conflict
Videos

FUEL PRICE പെട്രോൾ വില കുത്തനെ കൂടും? കാരണം ഇത്!

@ZeeMalayalam9d ago
#US Iran Conflict
Middle East War: സൗദി ന​ഗരങ്ങൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; എണ്ണ ശുദ്ധീകരണശാലകളിൽ തീപിടിത്തം

Middle East War: സൗദി ന​ഗരങ്ങൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; എണ്ണ ശുദ്ധീകരണശാലകളിൽ തീപിടിത്തം

സൌദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി ഹൂതികൾ. ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ ചില പ്രധാന എണ്ണ ശുദ്ധീകരണശാലകൾക്ക് തീപിടിക്കുകയും എഴുപതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്. സൌദിയുടെ തെക്കൻ മേഖലയിലുള്ള തന്ത്രപ്രധാനമായ ഊർജ്ജനിലയങ്ങളെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് രാത്രിയിൽ ഹൂതികളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൌദി അറേബ്യ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൌദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൌദിയിലും ചെങ്കടലിലെ എണ്ണക്കപ്പലുകൾക്ക് നേരെയും ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹൂതികളുടെ ആക്രമണത്തെ ചെറുക്കാൻ എല്ലാവിധ സൈനിക നടപടികളും കൈക്കൊള്ളുമെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു. ഖമീസ് മുഷൈത് നഗരത്തിലെ വ്യോമതാവളം, അതിർത്തി നഗരമായ നജ്റാൻ, അബഹ, ജിസാനിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള വിപുലമായ ആക്രമണമാണ് നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. യെമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാല മുൻപും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. ഇസ്രേയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം സൌദിക്കെതിരെ നടക്കുന്ന വലിയ ആക്രമണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് പുറമെ, തെക്കുപടിഞ്ഞാറൻ സൌദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്താനും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും സാധ്യതയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
US Submarine: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ; ഉപരോധം കടുപ്പിച്ച് യുഎസ്

US Submarine: അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ; ഉപരോധം കടുപ്പിച്ച് യുഎസ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ പിടിച്ചെടുത്തതായി ഇറാൻറെ ഇസ്ലാമിക് റെല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതീവ സങ്കീർണമായ ഓപ്പറേഷനിലൂടെയാണ് ഈ അണ്ടർവാട്ടർ വെഹിക്കിൾ പിടിച്ചെടുത്തതെന്ന് ഐആർജിസി വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും ആധുനികവും സാങ്കേതികപരമായി മികച്ചതുമായ ആളില്ലാ സബ്മറൈൻ ആണ് ഇതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇറാൻറെ അവകാശവാദത്തോട് യുഎസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പിടിച്ചെടുത്ത യുഎസ് സബ്മറൈൻറെ ചിത്രങ്ങളും ദൃശ്യങ്ങളും ഉടൻ പുറത്തുവിടുമെന്ന് ഐആർജിസി അറിയിച്ചു. ജലത്തിനടിയിലെ രഹസ്യാന്വേഷണ നിരീക്ഷണം, സമുദ്ര തട്ടിൻറെ മാപ്പിങ്, സമുദ്രബന്ധിത മൈനുകൾ കണ്ടെത്തുക, കേബിളുകളും പൈപ്പ് ലൈനുകളും പരിശോധിക്കുക എന്നിവയാണ് ഇത് പ്രധാനമായും ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നാണ്. ആഗോളതലത്തിൽ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിൻറെയും വലിയൊരു പങ്ക് ഇതുവഴി കടന്നുപോകുന്നതിനാൽ ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും സാരമായി ബാധിക്കും.

Tap to read more
Videos

gulf war : വ്യാപക ആക്രമണം; ഗൾഫിൽ അശാന്തി പുകയുന്നു, ഹോർമുസിന് പൂട്ട്?

@ZeeMalayalam13d ago
#US Iran Conflict
Videos

gulf war : ഗൾഫിൽ സ്ഥിതി രൂക്ഷം; പ്രവാസികൾക്ക് ജാഗ്രത, ഇറാന് താക്കീത്

@ZeeMalayalam16d ago
#US Iran Conflict
Videos

IRAN US WAR: ഗൾഫ് ലക്ഷ്യമാക്കി ഇറാൻ! വ്യോമാക്രമണം ശക്തം..

@ZeeMalayalam17d ago
#US Iran Conflict
US Iran Tensions: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം, തിരിച്ചടിച്ച് ഇറാൻ

US Iran Tensions: ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം, തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. ഇറാന്റെ തെക്കൻ മേഖല ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമക്രമണം. ആക്രമണത്തിൽ ഒരു കുട്ടിയടക്കം നാലുപേർക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. കൂടാതെ ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇരിക്കാനിലേക്കുള്ള അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. സിറിക്കിൽ നടന്ന ആക്രമണത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകർന്നതായും റിപ്പോർട്ടുണ്ട്‌. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. അപകടം ഉണ്ടായത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. ഹോർമൂസിൽ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more