iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kochi Accident Case: ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Kochi

കൊച്ചി പോലീസ് ക്ലബ്ബിൽ വച്ചാണ് 17കാരനായ പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തത്.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി അഡീഷണൽ സെഷസ് ജഡ്ജി. കൊച്ചി പോലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യൽ പൂർത്തിയായി. ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17കാരൻറെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

അന്വേഷണ സംഘത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകുകയും ചെയ്ത സാഹചര്യത്തിൽ ഹർജിക്കാരനെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ സംഘത്തോട് നേരിട്ടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി കേസുകളിൽ വിധി കൽപ്പിക്കുമ്പോൾ പൊതുബോധത്തിന് കീഴടങ്ങാൻ ആകില്ലെന്നും നിയമവശങ്ങൾ കൃത്യമായി നോക്കണമെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ പിന്നീട് വിശദമായ വാദം നടക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.