iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

RGCB Recruitment 2026: RGCB-യിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ

Career

RGCB Recruitment 2026: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഇന്റേൺ തസ്തികയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അപേക്ഷിച്ചോളൂ

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ലബോറട്ടറി ടെക്നോളജിസ്റ്റ് ഒഴിവുകൾ. ഇന്റേൺ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.

നിയമനം നടത്തുന്നത് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ RGCB യുടെ CMLS യൂണിറ്റുകളിലേക്കാണ്. ഈ പോസ്റ്റിലേക്ക് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

യോഗ്യതയും മാനദണ്ഡങ്ങളും അറിയാം

  1. അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ ലാബിറട്ടറി ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അതായത് ഡിപ്ലോമ ഇൻ MLT
  2. ഡിസംബർ 31 നുള്ളിൽ 30 വയസിൽ താഴെ ആയിരിക്കണം. എങ്കിലും കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

ശമ്പളവും ജോലിയുടെ കാലാവധിയും അറിയാം

  • തുടക്കത്തിൽ ഒരു വർഷത്തെ കാലാവധിക്കായിരിക്കും നിയമനം. ശേഷം പ്രകടന നിലവാരം അനുസരിച്ചു പ്രോജക്ട് അവസാനിക്കുന്നതുവരെ കാലാവധി നീട്ടി നൽകിയേക്കാം.
  • തിരഞ്ഞെടുക്കുന്ന രീതിയും അപേക്ഷിക്കേണ്ട തീയതിയും അറിയാം
  • ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്‌.
  • ശേഷം അടുത്ത ഘട്ട തിരഞ്ഞെടുപ്പിനായി പോർട്ടൽ അടയ്ക്കും
  • യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നും ഓൺലൈൻ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.