BEL Vacancy: എഞ്ചിനീയർമാരാണോ? പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം; ഒഴിവുകൾ 360
BEL Reruitment: എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മികച്ച അവസരം
)
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം BEL ലേക്ക് പ്രൊബേഷണറി എഞ്ചിനീയർ തസ്തികയിൽ നിരവധി ഒഴിവുകൾ. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്. ആകെ 350 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ഒക്ടോബർ 28 മുതലാണ്.
ഒഴിവുകൾ, പ്രായപരിധി, യോഗ്യത എന്നിവ അറിയാം...
- പ്രൊബേഷണറി എൻജിനീയർ
- ഇലക്ട്രോണിക്സിൽ ഒഴിവുകൾ 200
- മെക്കാനിക്കലിൽ ഒഴിവുകൾ 150
പ്രായപരിധി
- പ്രായപരിധി 2026 ഒക്ടോബർ 1 ആണ് കണക്കാക്കുന്നത്. ജനറൽ, ഇഡബ്ള്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പരമാവധി 25 വയസായിരിക്കണം.
- OBC വിഭാഗക്കാർക്ക് 3 വർഷം ഇളവുണ്ടാകും
- SC/ST വിഭാഗക്കാർക്ക് 5 വർഷം ഇളവ്
- ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷത്തെ ഇളവ്
- വിമുക്തഭടന്മാർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇളവ് ലഭിക്കും
- യോഗ്യത
പ്രൊബേഷണറി എൻജിനീയർ (ഇലക്ട്രോണിക്സ്)
- ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ബിഎ/ബിടെക് വേണം
OR
- 4 വർഷത്തെ പിഎസ്സി എൻജിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
പ്രൊമേഷനറി എൻജിനീയർ (മെക്കാനിക്കൽ)
- മെക്കാനിക്കൽ എജിനീയറിങ്ങിൽ ബിഇ/ബിടെക് അല്ലങ്കിൽ 4 വർഷത്തെ ബിഎസ്സി എൻജിനീയറിങ് ബിരുദം വേണം.
- ജനറൽ, OBC (നോൺ ക്രീമി ലെയർ), ഇഡബ്ള്യുഎസ് വിഭാഗക്കാർക്ക് ഒന്നാം ക്ലാസ് ബിരുദം ആവശ്യമാണ്.
- എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളിടെ ഉദ്യോഗാർത്ഥികൾക്ക് പാസ് ക്ലാസ് മതിയാകും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-II ഗ്രേഡിൽ 40000 മുതൽ 1,40,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് വാർഷിക സിടിസി ഏകദേശം 13 ലക്ഷം രൂപയായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)