Nipah patients and Remdesivir: 'നിപ ബാധിച്ച് മരിച്ചവര്‍ക്ക് റെംഡെസിവിര്‍ നല്‍കിയിട്ടില്ല' ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാര്‍
നിയമസഭയിലെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആരോഗ്യമന്ത്രി, മരുന്ന് വിവാദത്തില്‍ വിശദീകരണവുമായി ഡോ. അനൂപ് കുമാര്‍
)
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആറ് പേർക്കും റെംഡെസിവിർ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോ. അനൂപ് കുമാർ. നിയമസഭയിൽ ആരോഗ്യമന്ത്രി നടത്തിയ പരാമർശത്തിന് എതിരെയാണ് ഡോക്ടറുടെ വിശദീകരണം.
2023-2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറുപേർ മരിക്കുകയും ഏഴുപേർ രോഗമുക്തരാവുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന സമയത്ത് മരിച്ച ആറുപേരിൽ ഒരാൾ പോലും ഈ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ മരണം റെംഡെസിവിറിന്റെ ഉപയോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഡോ. അനൂപ് കുമാർ വിശദീകരിച്ചു.
ഇന്ത്യയില്‍ അവസാനമായി റെംഡെസിവിര്‍ ഉത്പാദിപ്പിച്ചത് 2022-ലാണ്. സാധാരണയായി ഇതിന് രണ്ട് വര്‍ഷമാണ് എക്സ്പയറി കാലാവതിയുള്ളത്. അതിനുശേഷം വന്ന രോഗികള്‍ക്ക് നല്കിയ മരുന്നുകളെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. നിപയ്ക്ക് പ്രത്യേക ഔദ്യോഗിക മരുന്നുകൾ ഇല്ലാത്തതിനാൽ എബോള ചികിത്സയിലെയും ലബോറട്ടറി പഠനങ്ങളിലെയും ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മുൻപും ഇത്തരം സന്ദർഭങ്ങളിൽ ഈ മരുന്ന് ഉപയോഗിച്ചിട്ടുള്ളതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
അതേസമയം നിപ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികൾക്ക് നൽകിയ മരുന്നിൽ നിർമാണ തീയതി രേഖപ്പെടുത്തിയിരുന്നില്ല, അതിനാൽ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നോ എന്നത് സംശയകരമാണെന്നും മന്ത്രി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂവെന്നും ഇക്കാര്യത്തിൽ സർക്കാരിന് മുൻവിധികളൊന്നുമില്ലെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)