Muthalappozhi Chakara: 'വറ്റ' ചാകര ആഘോഷമാക്കി, മീന്‍ കഴിച്ച 28 പേര് ആശുപത്രിയില്‍
ചാകരയില്‍ ലഭിച്ച വറ്റ മത്സ്യം കഴിച്ച 28 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കര്‍ശന നിര്‍ദേശവുമായി അധികൃതര്‍.
)
തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ ചാകരയിൽ വറ്റ മത്സ്യം കഴിച്ച 28 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുന്നമൂട് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങിയ ഭൂരിഭാഗം ആളുകൾക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മത്സ്യം പാകം ചെയ്ത് കഴിച്ചവർക്ക് 30 മിനിറ്റിനുള്ളിൽ മുഖം ചുവക്കുകയോ, ചൊറിച്ചിൽ, തലവേദന, വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നാണ് മുന്നറിയിപ്പ്. മത്സ്യം കഴിച്ചാൽ മറ്റ് രോഗങ്ങളുള്ളവരെ ഇത് ഗുരുതരമായി ബാധിക്കാമെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി.
മത്സ്യം വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ ഉടൻ മത്സ്യം നശിപ്പിച്ചുകളയണമെന്നും വറ്റ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അറിയിച്ചു.
പഴകിയ മീന്‍, ശരിയായ താപനിലയിൽ സൂക്ഷിക്കാത്തതിനാൽ ബാക്ടീരിയ വളർന്നതോ അല്ലെങ്കിൽ വറ്റ മീനിൽ പെട്ടെന്നുണ്ടാകുന്ന 'ഹിസ്റ്റാമിൻ' എന്ന വിഷാംശമോ ആകാം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നിഗമനം.
ചിറയിൻകീഴ് അഞ്ചുതെങ്ങ്-പെരുമാതുറ കടലോരത്ത് അപ്രതീക്ഷിതമായിട്ടാണ് വറ്റ ചാകരയെത്തിയത്. ചാകരയെ തുടർന്ന് കിലോയ്ക്ക് 280 രൂപയുണ്ടായിരുന്ന വലിയ വറ്റ മീനിന് 105 രൂപയായി കുറഞ്ഞിരുന്നു. 10 മുതൽ 45 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് ചാകരയിൽ ലഭിച്ചത്. മീൻ വാങ്ങാനെത്തിയവരുടെ തിരക്കും വലിയ രീതിയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 12 കോടി രൂപയിലേറെ മത്സ്യക്കച്ചവടം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)