Crime News: ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു
സന്തോഷും ശ്രീജയും തമ്മിലുള്ള വിവാഹമോചനക്കേസിലെ വിധി നാളെ വരാനിരിക്കെയാണ് സംഭവം.
)
ഇടുക്കി: ഇടുക്കിയിൽ ഭാര്യയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഭർത്താവ്. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്. ഇതിന് പിന്നാലെ ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു.
കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശിയാണ് സന്തോഷ്. വെള്ളിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. സന്തോഷും ശ്രീജയും തമ്മിലുള്ള വിവാഹമോചനക്കേസിൽ നാളെ വിധി വരാനിരിക്കെയാണ് ആക്രമണം നടത്തിയത്. കുഴിത്തൊളു പോസ്റ്റോഫീസിലെ ജീവനക്കാരിയാണ് ശ്രീജ.
സന്തോഷുമായി അകന്നുകഴിഞ്ഞിരുന്ന ശ്രീജ തൂക്കുപാലത്താണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കായി പോസ്റ്റോഫീസിലെത്തിയ ശ്രീജയെ ഓഫീസിൽ നിന്ന് പിടിച്ചിറക്കി സന്തോഷ് കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പംമെട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)