iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Bigg Boss Malayalam Season 8: ഗായത്രിയെ തിരിച്ചുകൊണ്ടുവരാൻ ലീഡർ സ്ഥാനം കൈവിട്ടു; എൽദോയെ പ്രശംസിച്ച് രാഹുൽ ഈശ്വർ

Bigg Boss Season 8: ബിഗ് ബോസ് മലയാളം സീസൺ എട്ടിൻറെ ഒൻപതാം ദിവസം അപ്രതീക്ഷിതമായൊരു തീരുമാനത്തിനാണ് സാക്ഷ്യം വഹിച്ചത്. ജസീല പർവീണിൻറെ തീരുമാനത്തെ തുടർന്ന് രണ്ടാം ദിവസം പുറത്തായ ഗായത്രി സുരേഷ് ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചെത്തി.

പുതിയ ലീഡർ എൽദോയുടെ വളരെ നിർണായകമായ ഇടപെടലാണ് ഗായത്രിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. എല്ലാവരും 100 ദിവസം ബിഗ് ബോസ് ഹൌസിൽ കഞ്ഞിയും പയറും കഴിച്ച് കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കുകയോ അല്ലെങ്കിൽ ഒരു മത്സരാർഥിയെ പുറത്താക്കുകയോ ചെയ്യണമെന്നായിരുന്നു നിർദേശം.

ഇതേ തുടർന്ന് ലീഡറായിരുന്ന ജസീല പർവീൺ ഗായത്രി സുരേഷിനെ പുറത്താക്കുകയായിരുന്നു. ഈ ആഴ്ച ലീഡറായി എത്തിയ എൽദോയോട് ബിഗ് ബോസ് കഴിഞ്ഞ ഭരണസമിതി എടുത്ത ഏതെങ്കിലും തീരുമാനം തിരുത്താൻ ആഗ്രഹം ഉണ്ടോയെന്ന് ചോദിക്കുകയായിരുന്നു.

ഇതിന് മറുപടിയായി ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനം തിരുത്തി അവരെ തിരിച്ചുകൊണ്ടുവരണമെന്ന് എൽദോ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു നിർദേശം എത്തി. ഗായത്രിയെ തിരികെ കൊണ്ടുവരാനുള്ള നിർദേശം അംഗീകരിക്കണമെങ്കിൽ എൽദോ ലീഡർ സ്ഥാനം രാഹുൽ ഈശ്വറിന് കൈമാറണമെന്ന് ആയിരുന്നു ബിഗ് ബോസ് നിർദേശിച്ചത്.

എൽദോ ഒരു നിമിഷം പോലും ആലോചിക്കാതെ അതിന് സമ്മതം ആണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രാഹുൽ ലീഡറായി, എൽദോ പ്രതിപക്ഷ നേതാവായി. ജസീല പർവീണും മറ്റ് മത്സരാർഥികളും ചേർന്നെടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും ഗായത്രിയെ പുറത്താക്കിയ തീരുമാനം തിരുത്തുന്നതിന് അവസരമൊരുക്കിയ എൽദോയോടും ബിഗ് ബോസിനോടും നന്ദിയുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എൽദോയെ രാഹുൽ ഈശ്വർ അഭിനന്ദിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.