iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Vishwanath & Sons: ബോക്സ് ഓഫീസിൽ തരംഗമായ 'വിശ്വനാഥ് & സൺസ്' ഒടിടിയിൽ; സ്ട്രീമിങ് എവിടെ?

സൂര്യ - മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ് "വിശ്വനാഥ് ആൻഡ് സൺസ്". കേരളത്തിൽ ഉൾപ്പെടെ വലിയ വിജയമായ ചിത്രം ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ഫോർച്യൂൺ ഫോര്‍ സിനിമാസ്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 240 കോടിക്ക് മുകളിൽ ചിത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒടിടി സ്ട്രീമിങ് എവിടെ?

നെറ്റ്ഫ്ലിക്സ് ആണ് "വിശ്വനാഥ് ആൻഡ് സൺസ്" ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. തമിഴ് കൂടാതെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

രാധിക ശരത്കുമാറും രവീണ ടണ്ടനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു വ്യവസായിയും ഒളിമ്പിക് മെഡൽ ജേതാവുമായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുടുംബം വേണമെന്ന അമ്മയുടെ ആഗ്രഹം നിവേറ്റാനായി അദ്ദേഹം യുഎസിൽ വെച്ച് വാടകഗർഭധാരണം തിരഞ്ഞെടുക്കുന്നു.

എന്നാൽ കുഞ്ഞിന് പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതോടെ സഞ്ജയിന്റെ ജീവിതം മാറിമറിയുന്നു. തുടർന്ന് വാടകഗർഭപാത്രത്തിന് ഉടമയായ മാഡി (മമിത ബൈജു) എന്ന യുവതിയുടെ സഹായം തേടാൻ സഞ്ജയ് നിർബന്ധിതനാകുന്നു. ഒരു ധാരണയിൽ ആരംഭിക്കുന്ന ഇവരുടെ ബന്ധം പിന്നീട് ആഴത്തിലുള്ള വൈകാരിക ബന്ധമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥാപാത്രങ്ങൾ തമ്മിലുള്ള 20 വർഷത്തെ പ്രായ വ്യത്യാസവും അതിലൂടെ ഉടലെടുക്കുന്ന സങ്കീർണ്ണമായ പ്രണയവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് നേടിയിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായും, 2026-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ തമിഴ് സിനിമകളിലൊന്നായും 'വിശ്വനാഥ് & സൺസ്' മാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.