Irumudi Ott Release: രവി തേജയുടെ 'ഇരുമുടി' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു
)
ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ രവി തേജ ചിത്രം 'ഇരുമുടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ശിവ നിർവാണ സംവിധാനം ചെയ്ത ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2026 സെപ്റ്റംബർ 18 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും.
പ്രിയ ഭവാനി ശങ്കർ ആണ് ചിത്രത്തിൽ നായികയായത്. സായ് കുമാർ, ബേബി നക്ഷത്ര, അജയ് ഘോഷ്, ജബർദസ്ത് കൊമാരം, രമേഷ് ഇന്ദിര, മലയാളികളുടെ പ്രിയതാരം സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
ഒരു അച്ഛന്റെയും മകളുടെയും വൈകാരികമായ ബന്ധവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രിനാഥ് എന്ന അച്ഛൻ കഥാപാത്രത്തെയാമ് രവി തേജ അവതരിപ്പിക്കുന്നത്. മകൾ മണികണ്ഠയായി ബേബി നക്ഷത്രയും വേഷമിടുന്നു. മണികണ്ഠ തന്റെ കൂട്ടുകാരിയെക്കുറിച്ചും സ്‌കൂളിലെ മറ്റ് പെൺകുട്ടികളെക്കുറിച്ചും ഞെട്ടിക്കുന്ന ചില രഹസ്യങ്ങൾ തിരിച്ചറിയുന്നതോടെ കഥാഗതി മാറിമറിയുകയാണ്.
തുടർന്ന് മണികണ്ഠയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നു. മകൾ ബാക്കിവെച്ച ഒരു ഓഡിയോ സന്ദേശം പിന്തുടർന്ന് പോകുന്ന ത്രിനാഥ് ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോരാടാനും, ഭയം മാറ്റിവെച്ച് സ്വന്തമായി സംസാരിക്കാൻ പെൺകുട്ടികൾക്ക് ധൈര്യം നൽകാനും ത്രിനാഥ് മുന്നിട്ടിറങ്ങുന്നു. മദ്യപാനം ഉപേക്ഷിക്കുമെന്ന് മകൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് മകളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഇയാൾ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)