iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Malayalam Ott Releases: 'തുടക്കം' മുതൽ 'ഇടി മഴ കാറ്റ്' വരെ; ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാള ചിത്രങ്ങൾ

സിനിമ ആസ്വാധകരാണോ നിങ്ങൾ? തിയേറ്ററിൽ കാണാൻ പറ്റാതെ പോയ ചിത്രങ്ങൾ ഒടിടിയിലെത്താൻ കാത്തിരിക്കുവാണോ? എങ്കിലിതാ ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചില മലയാള ചിത്രങ്ങൾ എത്തുകയാണ്. ഇതിൽ അന്യഭാഷ ചിത്രങ്ങളുടെ ഡബ് വേർഷനുമുണ്ട്. വിസ്മയ മോഹൻലാലിന്റെ തുടക്കം മുതൽ തെലുങ്കിൽ സൂപ്പർ ഹിറ്റായ ഇരുമുടി വരെ ഒടിടിയിലേക്കെത്തുകയാണ്.

സ്ട്രീമിംഗിന് തയ്യാറെടുക്കുന്ന ആ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

1. തുടക്കം
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിസ്മയയുടെ ആദ്യ ചിത്രം തന്നെ 50 കോടി കളക്ഷൻ നേടിയിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാർ
സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18

2. ഇടി മഴ കാറ്റ്
ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമ്പിളി എസ്. രംഗൻ സംവിധാനം ചെയ്ത ചിത്രമാണ് ഇടി മഴ കാറ്റ്. കോമഡി ത്രില്ലർ ചിത്രമാണിത്. സുധീഷ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോം: സൈന പ്ലേ
സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18

3. ഇരുമുടി

രവി തേജ നായകനായെത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ഇരുമുടി'. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ ആണ് നായികയായത്. സായ് കുമാർ, ബേബി നക്ഷത്ര, അജയ് ഘോഷ്, ജബർദസ്ത് കൊമാരം, രമേഷ് ഇന്ദിര, മലയാളികളുടെ പ്രിയതാരം സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ്
സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18

4. മോധ രാത്രി

വ്യത്യസ്തമായ പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്തിയ പുതിയ ചിത്രമാണ് 'മോധ രാത്രി'. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഡിജിറ്റൽ പ്രീമിയറിന് ഒരുങ്ങുകയാണ്.

ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ്
സ്ട്രീമിംഗ് തീയതി: സെപ്റ്റംബർ 18

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.