Jayme Leagh zapper: ട്രംപിന് 'ഇലക്ട്രിക് ഷോക്ക്' നൽകിയോ? സത്യം വെളിപ്പെടുത്തി യുവതി
)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം കുട്ടികളുടെ വാക്സിനേഷൻ ശുപാർശ സംബന്ധിച്ച് നിർണായക ഉത്തരവിൽ ഒപ്പിടുന്ന വേളയിൽ ഒപ്പം നിന്ന ജെയ്മി ലീഗ് ഫ്രാങ്ലിൻ എന്ന യുവതിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു ഓൺലൈനിൽ നടന്നത്. ചടങ്ങിൽ ഉറങ്ങിപ്പോകുന്ന ട്രംപിനെ ഉണർത്താൻ ജെയ്മി ഇലക്ട്രിക് ഷോക്ക് നൽകിയെന്ന തരത്തിലുള്ള വിചിത്രമായ സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ട്രംപ് ഉറങ്ങിപ്പോകുമ്പോൾ ജെയ്മി വയറ്റിൽ അമർത്തി ഷോക്ക് നൽകി അദ്ദേഹത്തെ ഉണർത്തിയെന്നാണ് ഇൻർനെറ്റ് കണ്ടെത്തിയത്!
കൺസർവേറ്റീവ് മീഡിയ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ 'ദി കൺസർവേറ്റീവ്' (The Conservateur) സ്ഥാപകയും സിഇഒയുമായ ജെയ്മി ലീഗ് ഫ്രാങ്ലിനാണ് ഈ യുവതി. ട്രംപിനും ആരോഗ്യ-മാനുഷിക സേവന വകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനും ഇടയിൽ നിൽക്കുന്ന ജെയ്മി തുടർച്ചയായി തലയാട്ടുന്നതും വയറ്റിൽ കൈ വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
കുട്ടികളുടെ വാക്സിനേഷൻ ഷെഡ്യൂൾ പരിഷ്കരിക്കണമെന്നും, വാക്സിനുകൾ ഒന്നിച്ച് നൽകാതെ പല ഘട്ടങ്ങളിലായി നൽകണമെന്ന കാര്യം നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടപ്പോഴാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന കിംവദന്തികളിൽ ജെയ്മി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകി. താൻ ഗർഭിണിയാണെന്നും അതുകൊണ്ടാണ് വയറ്റിൽ കൈവെച്ചതെന്നും ജെയ്മി പറഞ്ഞു.
കരോലിനയിൽ നിന്നുള്ള ജെയ്മി ഒരു മുൻ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥയാണ്. ബെർക്കിലെയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ് ജെയ്മി ബിരുദം നേടിയത്. 2019-ൽ യുഎസ് സെനറ്റിൽ ലെജിസ്ലേറ്റീവ് ഇൻറേണായിരുന്നു അവർ. 2020-ലെ ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിൽ കോയലിഷൻസ് കോർഡിനേറ്ററായും പിന്നീട് ആദ്യ ട്രംപ് വൈറ്റ് ഹൗസിൽ ഡയറക്ടർ ഓഫ് കറസ്പോണ്ടൻസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയം, സംസ്കാരം, വിശ്വാസം, ഫാഷൻ, സൗന്ദര്യം, സ്ത്രീത്വം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മീഡിയ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡാണ് ജെയ്മിയുടെ സംഘടനയായ 'ദി കൺസർവേറ്റീവ്' (The Conservateur). യുവ യാഥാസ്ഥിതിക ക്രിസ്ത്യൻ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഒറിജിനൽ റിപ്പോർട്ടുകളും അഭിപ്രായങ്ങളുമാണ് ഈ സ്ഥാപനം പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)