iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

വിമാനത്തിൽ സഹ പൈലറ്റ് ക്യാപ്റ്റനെ കുത്തിയ സംഭവം; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ

International

കോക്പിറ്റിൽ ചോരയിൽകുളിച്ച നിലയിൽ പൈലറ്റുമാരിലൊരാളെ കണ്ടെത്തിയതായി യാത്രക്കാർ പറഞ്ഞു. 

ജറുസലേം: 174 യാത്രാക്കാരുമായി ഇന്നലെ ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പറന്നുയർന്ന ഫ്ലൈദുബായ് വിമാനത്തിൽ സംഭവിച്ചത് ഭീകരാക്രമണ ശ്രമമെന്ന് ഇസ്രായേൽ. ഇന്ത്യക്കാരനായ ക്യാപ്റ്റനും ഒമാൻ പൗരനായ സഹപൈലറ്റും തമ്മിലുള്ള സംഘർഷം കത്തികുത്തിലാണ് അവസാനിച്ചത്.

ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ഒമാനി പൈലറ്റ് കുത്തിപ്പരുക്കേൽപിച്ചതിനെ തുടർന്ന് വിമാനം സൗദിയിൽ അടിയന്തരലാൻഡിങ് നടത്തി. സംഭവത്തിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇസ്രയേലിനു സമീപമെത്തിയപ്പോൾ പൈലറ്റുമാരിലൊരാൾ സഹ പൈലറ്റിനെ കുത്തിയെന്നും വിമാനം തകർന്ന് യാത്രക്കാരെയെല്ലാം കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നുമാണ് വീഡിയോ സന്ദേശത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചത്.

സംഭവത്തെ തുടർന്ന് പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റായ ഒമാൻ സ്വദേശിയെ അറസ്റ്റ് ചെയ്തെന്നും സൗദി അധികൃതർ ചോദ്യം ചെയ്യുകയാണെന്നുമാണ് റിപ്പോർട്ട്. വൻ ദുരന്തം ഒഴിവായത് വിമാനത്തിന്റെ പിൻസീറ്റിലുണ്ടായിരുന്ന മറ്റു 2 പൈലറ്റുമാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ്. സംഭവത്തെ തുടർന്ന് അപായ സിഗ്നൽ നൽകി സൗദിയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.