Kashi Cafe Controversy: ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പ്രചാരണം; വ്ലോഗര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആഭ്യന്തവകുപ്പ്
ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തില്‍ വ്ലോഗര്‍ അമൃത് സിങ് ഡാരനെതിരെ കേസെടുത്തു.
)
ഫോർട്ട് കൊച്ചിയെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും മോശമായി ചിത്രീകരിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്കെതിരെ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി വർഗീയ സംശയവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതാണെന്നും അത് സമൂഹത്തിൽ ഭിന്നതയും വർഗീയ വിദ്വേഷവും പടർത്താനുള്ള ഉപാധിയാകരുതെന്നും ആഭ്യന്തരമന്ത്രി ഓർമ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ വ്ലോഗർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 352(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അമൃത് സിങ് ഡാരൻ Littichokka_up_ എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 'സേവ് കേരളം' എന്ന ക്യാപ്ഷനോടെയാണ് വിവാദ വീഡിയോ പങ്കുവെച്ചത്.
ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലിങ്ങളാണെന്നും അവിടെയുള്ള മറ്റെല്ലാവരും പേടിച്ചാണ് ജീവിക്കുന്നതെന്നും കേന്ദ്രം ഇക്കാര്യത്തിൽ ഇടപെടണമെന്നും ഇയാൾ വീഡിയോയിൽ ആവശ്യപ്പെട്ടത്. ഫോർട്ട് കൊച്ചിയിലെ 'കാശി ആർട്ട് കഫേയിൽ' മഹാത്മാഗാന്ധിക്കൊപ്പം മുഹമ്മദലി ജിന്നയുടെ ഇല്ലസ്ട്രേഷൻ വന്നതിനെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. 'കാശി' എന്ന് പേരിട്ടിരിക്കുന്ന കഫേയിലെ മെനുവിൽ മുഴുവൻ ബീഫ് വിഭവങ്ങളാണെന്നും ഇയാൾ ആരോപിച്ചു. മാത്രമല്ല താനിപ്പോൾ കേരളത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കേരള സർക്കാരാണിതിന് ഉത്തരവാദിയെന്നും അയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)