Gajakesari Yog 2026: നവംബർ 2ന് വ്യാഴ-ചന്ദ്ര സംഗമം; ഗജകേസരി യോഗത്താൽ ഇവർക്ക് തൊഴിൽ പുരോഗതിയും ധനയോഗവും
നവംബർ 2ന് ഗജകേസരി യോഗം രൂപപ്പെടും. നാല് രാശികൾക്ക് അനുകൂലമായ കാലഘട്ടമാണിത്.
)
ജ്യോതിഷ നവംബർ 2ന് ചന്ദ്രൻ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴം നിലവിൽ ഇതേ രാശിയിൽ തുടരുകയാണ്. ചന്ദ്രന്റെയും വ്യാഴത്തിന്റെയും ഈ സംയോജനം ഗജകേസരി യോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ഈ യോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.
ഗജകേസരി യോഗത്തിന്റെ സ്വാധീനത്താൽ നാല് രാശികൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം രാശിക്കാർക്കാണ് ഭാഗ്യമുണ്ടാകുക. ഇവർക്ക് കരിയർ, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയിൽ നല്ല ഫലങ്ങൾ ുണ്ടാകാൻ സാധ്യതയുണ്ട്.
മേടം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ ഈ യോഗം കാരണമാകും. വിദ്യാഭ്യാസ മേഖലയിൽ പുരോഗതി നേടാൻ സാധിക്കും. കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങൾ വന്നുചേരും. നേരത്തെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ സാധിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനവും ജോലി ശൈലിയും മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകർഷിക്കുകയും അവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും.
കർക്കടകം രാശിക്കാർക്ക് രണ്ടാം ഭാവത്തിലാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്. സമ്പത്ത്, കുടുംബം, സംസാരം എന്നിവയുമായി ബന്ധപ്പെട്ടതാണിത്. നിങ്ങളുടെ സംസാര ശൈലി എല്ലാവരെയും ആകർഷിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള അന്തസ്സ് വർധിക്കും. കുടുംബ ബിസിനസ് നടത്തുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ അവസരങ്ങൾ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ പരസ്പര ധാരണ ശക്തമാകും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
ചിങ്ങം രാശിയിൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ കൂടും. ശമ്പള വർധനവിന് സാധ്യതയുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങാൻ നല്ല സമയമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവുമുണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് ഗജകേസരി യോഗം പത്താം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ജോലിയുമായും പ്രൊഫഷണൽ ജീവിതവുമായും ബന്ധപ്പെട്ടതാണിത്. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ കുറയും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണിത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ നിക്ഷേപിക്കുന്നതിന് മുമ്പായി അതിന്റെ നിയമങ്ങൾ അറിയണം. ആരോഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണശീലങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)