Kashi Cafe Controversy: ജിന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയോ? വിശദീകരണം പണിയായി! സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് ദിയ കൃഷ്ണ
വര്‍ഗീയ വിദ്വേഷ വീഡിയോ പിന്തുണച്ചതിന് കടുത്ത സൈബര്‍ വിമര്‍ശനം. ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തു.
)
ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സറുടെ മുസ്ലിം വിരുദ്ധ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതോടെ കേരളത്തിലെ സംരംഭകയും 'ഇന്‍ഫ്ലുവന്‍സറുമായ' ദിയ കൃഷ്ണ എയറിലാണ്! അബദ്ധത്തിന് മുകളില്‍ അബദ്ധം പറയുന്ന വീഡിയോയും പങ്കുവെച്ച് ദിയ തത്കാലത്തേക്ക് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരിക്കുകയാണ്.
അമൃത് സിങ് ഡാരന്‍ എന്ന വ്ലോഗറാണ് Littichokka_up_ എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 'സേവ് കേരളം' എന്ന ക്യപ്ഷനോടെ ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലിങ്ങളാണെന്നും അവിടെയുള്ള മറ്റെല്ലാവരും പേടിച്ചാണ് ജീവിക്കുന്നതെന്നും ആരോപിച്ചത്. മാത്രമല്ല ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയിൽ മഹാത്മാഗാന്ധിക്കൊപ്പം മുഹമ്മദലി ജിന്നയുടെ ഇല്ലസ്ട്രേഷൻ വന്നതിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വീഡിയോ തുടങ്ങുന്നതും. കാശി എന്ന പേരിലെ കഫേയില്‍ 'ബീഫ് മെനു' കണ്ടത് അദ്ദേഹത്തെ അസ്വസ്ഥനാക്കി.
റിയാസ് കോമു എന്ന കലാകാരന്റെ 'ടു ഫാദേഴ്സ് ഫ്രം ഗുജറാത്ത്' എന്ന കലാസൃഷ്ടിയാണ് കഫേയിലുണ്ടായത്. ഇത് ഒരിക്കലും ജിന്നയെ ആദരിക്കാന്‍ പ്രദര്‍ശിപ്പിച്ചതല്ല. മറിച്ച്, രണ്ട് രാജ്യങ്ങളുടെ ഭാവി നിര്‍ണ്ണയിച്ച ഗുജറാത്തില്‍ നിന്നുള്ള രണ്ട് വ്യക്തികളായ ഗാന്ധിയെയും ജിന്നയെയും ഇത് പ്രതിപാദിക്കുന്നു. ഒരേ സ്ഥലത്ത് നിന്ന് വന്നിട്ടും വ്യത്യസ്തമായ ആശയങ്ങളും വിഭജനത്തിന്റെ ദുരന്തവുമാണ് 'ടു ഫാദേഴ്സ് ഫ്രം ഗുജറാത്ത്' പരിശോധിക്കുന്നത്. കഫേയുടെ പേരിന്റെ കാരണം കഫേയുടെ സ്ഥാപകര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കാശി (Kashi) ജാപ്പനീസില്‍ അര്‍ത്ഥമാക്കുന്നത് മിഠായി, മധുരപലഹാരങ്ങള്‍ എന്നിങ്ങനെയാണ്. ജാപ്പനീസ് അര്‍ത്ഥം അനുസരിച്ചാണ് കഫേയ്ക്ക് സ്ഥാപകര്‍ പേര് നല്‍കിയത്.
കടുത്ത മുസ്ലിം വിരുദ്ധതയും വര്‍ഗീയ വിദ്വേഷവും മാത്രം പ്രചരിപ്പിക്കുന്ന അമൃത് സിങ് ഡാരന്‍റെ വീഡിയോകള്‍ മുന്‍പും പലരുടെയും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ജനങ്ങളെക്കുറിച്ചും കേരളത്തെക്കുറിച്ചും മോശമായി ചിത്രീകരിച്ച ഇയാളുടെ വീഡിയോയുടെ താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ കമന്റിട്ടത്.
കമന്റി ഡിലീറ്റ് ചെയ്തെങ്കിലും വിമര്‍ശനങ്ങള്‍ വന്നതോടെ ദിയ ഒരു വീഡിയോ പങ്കുവെച്ചു. വീഡിയോയുടെ ആദ്യ ഭാഗം മാത്രമാണ് താന്‍ കണ്ടതെന്നാണ് ദിയ പറയുന്നത്. മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന രണ്ടാം ഭാഗം താന്‍ കണ്ടില്ലെന്ന് ദിയ വ്യക്തമാക്കുന്നു. ഇതില്‍ ദിയ മാപ്പ് ചോദിക്കുന്നുമുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് തന്നോട് ഏറെ സ്നേഹമാണെന്നും തനിക്കും അവരെ ഇഷ്ടമാണെന്ന് ദിയ പറയുന്നു. മാത്രമല്ല തന്റെ സുഹൃത്തുക്കളിലും മുസ്ലിങ്ങള്‍ ഉണ്ടെന്ന് ദിയ ചൂണ്ടിക്കാട്ടി.
എന്നാല്‍ വീഡിയോ ആരംഭിച്ചത് മുതല്‍ ദിയ അബദ്ധങ്ങളാണ് പറയുന്നത് ഫോര്‍ട്ട് കൊച്ചിയിലെ കഫേ വര്‍ക്കലയിലാണെന്ന രീതിയിലാണ് ദിയ സംസാരിക്കുന്നത്. മാത്രമല്ല ഒരിക്കല്‍ പോലും പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകാത്ത ജിന്നയെ വീഡിയോയില്‍ ദിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെന്നാണ് വിശേഷിപ്പിക്കുന്നത്.
നിലവില്‍ അമൃത് സിങ് ഡാരനെതിരെ കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തെയും കൊച്ചിയെയും മോശമായി ചിത്രീകരിച്ചതിനും വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)