iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Kozhikode Medical College: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി; 22കാരൻ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ വനിതകളുടെ ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 22 വയസുകാരൻ പിടിയിൽ. വാർഡ് നമ്പർ 203ൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരി നൽകിയ പരാതിയിലാണ് പോലീസ് നടപടി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ശുചിമുറിയിൽ കയറിയ യുവതിക്ക് ജനലിലൂടെ ആരോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുവാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗിയായ പിതാവിനെ പരിചരിക്കാൻ എത്തിയ യുവാവാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിൻറെ ഫോൺ വിശദമായി പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.