iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Kanthapuram Controversial Remark: ആരെതിർത്താലും ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങൾ പറയും; വിവാദ നിലപാടിലുറച്ച് കാന്തപുരം

കോഴിക്കോട്: വിമർശനങ്ങൾ ഉയർന്നാലും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. താൻ മുൻപ് എടുത്ത നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന മാർഗം എതിർപ്പുകളെ അവഗണിച്ച് തുടർന്നും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ പറഞ്ഞു. എന്നാൽ, അന്താരാഷ്ട്രതലത്തിലെ പ്രമുഖ പണ്ഡിതരും പ്രമുഖരും കാന്തപുരത്തിന് പിന്തുണയുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം സ്ത്രീവിരോധിയാണെന്ന പ്രചാരണം തെറ്റാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം അഭിപ്രായപ്പെട്ടു.

നാലായിരത്തിലേറെ പെൺകുട്ടികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസവും വിവാഹവും ഉറപ്പാക്കിയ വ്യക്തിയാണ് അദ്ദേഹം. സ്ത്രീകളെ പിന്നോട്ടടിക്കുന്ന ആളായി കാന്തപുരത്തെ ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. പ്രവാചകൻറെ കാലത്ത് സ്ത്രീകൾക്ക് വലിയ പരിഗണന നൽകിയിരുന്നതായി ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. ഖുർ ആനിൽ സൂറത്തുന്നിസാ, സൂറത്തു മറിയം എന്നീ അധ്യായങ്ങൾ സ്ത്രീകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയാണെന്നും സ്ത്രീകൾ അവഗണിക്കപ്പെട്ട കാലത്ത് അവർക്ക് അർഹമായ പരിഗണന നൽകി നവോത്ഥാനം സൃഷ്ടിച്ചത് പ്രവാചകനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.