&imwidth=640&imheight=360)
മലപ്പുറം: വിവാദ പരാമർശത്തിൽ ഉറച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ഇസ്ലാമിക നിയമങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല. പണ്ഡിതൻമാർ മതവിധികൾ പറയുന്നത് ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ലെന്നും കാന്തപുരം പറഞ്ഞു. സമസ്ത പറഞ്ഞ കാര്യങ്ങളൊക്കെയും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് പറഞ്ഞവയാണ്. അതുകൊണ്ട് തന്നെ ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ സമസ്ത പണ്ഡിതന്മാർക്ക് വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത് എന്നതായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ. ഇത് ഏറെ വിവാദമായിരുന്നു. നബിദിന റാലിയുടെ ഭാഗമായുണ്ടായ ആൾക്കൂട്ടത്തിലെ സ്ത്രീ സാന്നിധ്യമാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും അതിൽ വ്യക്തമാക്കി. നിരത്തുകളിലും പൊതുവേദികളിലും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കരുതെന്നും ആവശ്യപ്പെട്ട് മഹല്ലുകൾക്ക് നൽകിയ സർക്കുലറിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. സമസ്തയോ മഹല്ല് കൂട്ടായ്മകളോ പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ പരസ്യമായി വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കോഴിക്കോട്: വിമർശനങ്ങൾ ഉയർന്നാലും ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. താൻ മുൻപ് എടുത്ത നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന മാർഗം എതിർപ്പുകളെ അവഗണിച്ച് തുടർന്നും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ പറഞ്ഞു. എന്നാൽ, അന്താരാഷ്ട്രതലത്തിലെ പ്രമുഖ പണ്ഡിതരും പ്രമുഖരും കാന്തപുരത്തിന് പിന്തുണയുമായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം സ്ത്രീവിരോധിയാണെന്ന പ്രചാരണം തെറ്റാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം അഭിപ്രായപ്പെട്ടു. നാലായിരത്തിലേറെ പെൺകുട്ടികളെ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസവും വിവാഹവും ഉറപ്പാക്കിയ വ്യക്തിയാണ് അദ്ദേഹം. സ്ത്രീകളെ പിന്നോട്ടടിക്കുന്ന ആളായി കാന്തപുരത്തെ ചിത്രീകരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. പ്രവാചകൻറെ കാലത്ത് സ്ത്രീകൾക്ക് വലിയ പരിഗണന നൽകിയിരുന്നതായി ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. ഖുർ ആനിൽ സൂറത്തുന്നിസാ, സൂറത്തു മറിയം എന്നീ അധ്യായങ്ങൾ സ്ത്രീകളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നവയാണെന്നും സ്ത്രീകൾ അവഗണിക്കപ്പെട്ട കാലത്ത് അവർക്ക് അർഹമായ പരിഗണന നൽകി നവോത്ഥാനം സൃഷ്ടിച്ചത് പ്രവാചകനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്ത്. കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും സ്ത്രീകൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ലെന്നും ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ പുരോഗമന കേരള സമൂഹത്തിന് ഒട്ടും ചേരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നുമുള്ള കാന്തപുരത്തിന്റെ വാദം ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യങ്ങൾ 21-ാം നൂറ്റാണ്ടില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമായ കാര്യങ്ങളാണ് കാന്തപുരം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പ്രവാചകന്റെ ആദ്യ പത്നി വ്യാപാരിയായിരുന്നുവെന്നും മറ്റൊരു പത്നി യുദ്ധരംഗത്ത് പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചരിത്ര പശ്ചാത്തലത്തെ മറച്ചുവെച്ച് സ്ത്രീകൾ വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവരാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും. സ്ത്രീകൾക്ക് തുല്യനീതിയും പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു സമൂഹത്തിൽ അവരെ പൊതുവേദികളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുന്നത് അപലപനീയമാനിന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചെന്നും പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി സര്‍ക്കാര്‍ നീട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്. കാലാവധി 6 മാസത്തേക്കാണ് നീട്ടുക. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്രകാരം പറഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.