Kanthapuram Controversy: 'ഇസ്ലാമിക നിയമങ്ങൾ ആർക്കും വേണ്ടി തിരുത്താനാകില്ല'; നിലപാടിൽ ഉറച്ച് കാന്തപുരം
)
മലപ്പുറം: വിവാദ പരാമർശത്തിൽ ഉറച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ഇസ്ലാമിക നിയമങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല. പണ്ഡിതൻമാർ മതവിധികൾ പറയുന്നത് ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ലെന്നും കാന്തപുരം പറഞ്ഞു.
സമസ്ത പറഞ്ഞ കാര്യങ്ങളൊക്കെയും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് പറഞ്ഞവയാണ്. അതുകൊണ്ട് തന്നെ ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ സമസ്ത പണ്ഡിതന്മാർക്ക് വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത് എന്നതായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ. ഇത് ഏറെ വിവാദമായിരുന്നു. നബിദിന റാലിയുടെ ഭാഗമായുണ്ടായ ആൾക്കൂട്ടത്തിലെ സ്ത്രീ സാന്നിധ്യമാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും അതിൽ വ്യക്തമാക്കി.
നിരത്തുകളിലും പൊതുവേദികളിലും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കരുതെന്നും ആവശ്യപ്പെട്ട് മഹല്ലുകൾക്ക് നൽകിയ സർക്കുലറിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. സമസ്തയോ മഹല്ല് കൂട്ടായ്മകളോ പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാമർശത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവർ പരസ്യമായി വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)